ad
Deshabhimani

പത്തനംതിട്ടയിൽ അൽഷിമേഴ്സ് രോഗിയെ മർദിച്ച ഹോം നഴ്സ് അറസ്റ്റിൽ

home nurse attack
വെബ് ഡെസ്ക്

Published on Apr 26, 2025, 10:58 AM | 1 min read

കൊടുമൺ: പത്തനംതിട്ട തട്ടയിൽ അൽഷിമേഴ്സ് രോഗിയെ മർദിച്ച ഹോം നഴ്സ് വിഷ്ണുവിനെ കൊടുമൺ പൊലീസ് അറസ്റ്റ് ചെയ്തു. മർദനമേറ്റ വിമുക്തഭടൻ തട്ടയിൽ സന്തോഷ് ഭവനിൽ ശശിധരൻ പിള്ള (60) ഗുരുതരാവസ്ഥയിൽ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.


മൂന്ന് ദിവസം മുമ്പാണ് സംഭവം. രോഗി അവശനായതിനെത്തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ വിഷണു എന്ന ഹോം നഴ്സ് ശശിധരപിള്ളയെ നഗ്നനാക്കി നിലത്തുകൂടി വലിച്ചിഴയ്ക്കുന്ന സിസിടിവിദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെടുകയായിരുന്നു. സംഭവം നടക്കുമ്പോൾ മറ്റ് കുടുംബാംഗങ്ങൾ ആരും വീട്ടിൽ ഉണ്ടായിരുന്നില്ലെന്ന്‌ ബന്ധുക്കൾ പറയുന്നു. ഭാര്യയും മറ്റ് അംഗങ്ങളും തിരുവനന്തപുരത്താണ് താമസം. ഒരുമാസം മുമ്പാണ് ഹോംനഴ്സ് എത്തിയത്. അയാളുടെ ഉപദ്രവം മൂലമാണ് രോഗി അവശനായതെന്ന് ആരോപിച്ച് ബന്ധുക്കൾ കൊടുമൺ പൊലീസിൽ പരാതി നൽകുകയായിരുന്നു.


അടൂരിലെ ഏജൻസി വഴിയാണ് ഹോം നഴ്സ് എത്തിയത്. വീട്ടിലെ സിസിടിവിയിൽ നിന്ന്‌ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ബന്ധുക്കൾക്ക് ലഭിച്ചു. ഇത്‌ സഹിതമാണ് കൊടുമൺ പൊലിസിൽ പരാതി നൽകിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home