ad
Deshabhimani

സംഘപരിവാർ പ്രചാരകന് വീട്ടിലെത്തി പിറന്നാൾ ആശംസനേർ‌ന്ന് ചെന്നിത്തല; രൂക്ഷവിമർശനം

Sreejith panickar with Ramesh Chennithala

രമേശ് ചെന്നിത്തല വീട്ടിലെത്തിയപ്പോൾ ശ്രീജിത് പണിക്കർ പങ്കുവെച്ച ചിത്രം

വെബ് ഡെസ്ക്

Published on Jul 20, 2026, 03:37 PM | 1 min read

തിരുവനന്തപുരം: ചാനൽ ചർച്ചകളിലെ സം​ഘപരിവാർ അനുകൂലിയുടെ പിറന്നാൾദിനത്തിൽ വീട്ടിലെത്തി ആശംസനേർന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ചാനലുകളിൽ ബിജെപിയുടെ വാദം ഉന്നയിക്കുന്ന ശ്രീജിത് പണിക്കരുടെ വീട്ടിലാണ് ആഭ്യന്തരമന്ത്രി എത്തിയത്. ശ്രീജിത് തന്നെയാണ് ഈ വിവരം സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചത്.


'പിറന്നാൾ ദിനത്തിൽ ആശംസകളുമായി ഒരു അപ്രതീക്ഷിത അതിഥി വീട്ടിൽ വന്നപ്പോൾ' എന്ന അടിക്കുറിപ്പോടെയാണ് ശ്രീജിതിന്റെ പോസ്റ്റ്. ചെന്നിത്തലയ്ക്കൊപ്പം നിൽക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്.


തീവ്രവലതുപക്ഷ പ്രചാരണം നടത്തുന്നയാളെ ആഭ്യന്തരമന്ത്രി സന്ദർശിച്ചതിൽ രൂക്ഷവിമർശനമാണ് സോഷ്യൽമീഡിയയിൽ ഉയരുന്നത്. സംഘപരിവാർ നേതാക്കളോടുള്ള കോൺ​ഗ്രസിന്റെ കൂട്ടുകെട്ട് വെളിച്ചത്തുകൊണ്ടുവരുന്നതാണ് സന്ദർശനമെന്ന് നിരവധിപേർ ചൂണ്ടിക്കാട്ടുന്നു. ചർച്ചകളിൽ ന്യൂനപക്ഷ വിരുദ്ധതയും ഹിന്ദുത്വവാദവും ഉന്നയിക്കുന്നയാളെ എങ്ങനെയാണ് സംസ്ഥാനത്തിന്റെ ആഭ്യന്തരമന്ത്രിക്ക് സൗഹൃദത്തോടെ കാണാൻ കഴിയുന്നതെന്നും ചോദ്യങ്ങളുയരുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home