ad
Deshabhimani

print edition ഇന്ത്യ– യുകെ സ്വതന്ത്ര വ്യാപാര 
കരാറിന് ഇന്നുമുതൽ പ്രാബല്യം

free trade .
വെബ് ഡെസ്ക്

Published on Jul 15, 2026, 12:00 AM | 1 min read

ന്യൂഡൽഹി: ഇന്ത്യ–യുകെ സ്വതന്ത്ര വ്യാപാര കരാർ ബുധനാഴ്‌ച പ്രാബല്യത്തിൽവരും. പാശ്‌ചാത്യരാജ്യവും ഇന്ത്യയുമായി പ്രാബല്യത്തിൽ വരുന്ന ആദ്യത്ത സ്വതന്ത്ര വ്യാപാരകരാറാണിത്‌. കഴിഞ്ഞ വർഷം ജൂലൈയിലാണിത്‌ ഒപ്പുവച്ചത്. കരാർ പ്രകാരം യുകെയിൽനിന്നുള്ള 90 ശതമാനം ഉൽപ്പന്നങ്ങളുടെയും തീരുവ ഇന്ത്യ വെട്ടിക്കുറയ്‌ക്കും.


യുകെയിൽനിന്ന്‌ തീരുവ ഇല്ലാതെയും കുറഞ്ഞ തീരുവയിലും ഉൽപ്പന്നങ്ങൾ പ്രവഹിക്കുന്നത് ഇന്ത്യന്‍ കാർഷികമേഖലയ്ക്ക് ദോഷകരമാകുമെന്ന് ആശങ്കയുണ്ട്‌. ഭക്ഷ്യവസ്‌തുക്കൾ, സംസ്‌കരിച്ച ഭക്ഷ്യവസ്‌തുക്കൾ, ക്ഷീരോൽപ്പന്നങ്ങൾ തുടങ്ങിയ ഇന്ത്യൻ വിപണി കൈയ്യടക്കുന്പോൾ അത്‌ വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ്‌ വിലയിരുത്തൽ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home