ad
Deshabhimani

print edition ഹയർ സെക്കൻഡറി അധ്യാപക സ്ഥലംമാറ്റം: മാനദണ്ഡമായില്ല;ഫയൽ പ‍ൂഴ്‌ത്തിയിട്ട്‌ 2 മാസം

transfer.

പ്രതീകാത്മക ചിത്രം

avatar
ബിജോ ടോമി

Published on Aug 10, 2026, 01:30 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റ മാനദണ്ഡത്തിൽ ഉത്തരവിടാതെ ഫയൽ പിടിച്ചുവയ്‌ക്കുന്നതായി പരാതി. ജൂൺ ഒമ്പത്‌ മുതൽ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്റെ ലോഗിനിൽ മാനദണ്ഡം അംഗീകരിച്ചിട്ടും ഫയൽ നീങ്ങിയിട്ടില്ല. ഇതോടെ ഇ‍ൗ അധ്യയന വർഷത്തെ ഹയർ സെക്കൻഡറി സ്ഥലംമാറ്റം പ്രതിസന്ധിയിലായി.


എൽഡിഎഫ്‌ സർക്കാരാണ്‌ മാനദണ്ഡം നിശ്‌ചയിച്ച്‌ യോഗ്യതയുടെ അടിസ്ഥാനത്തിൽ സ്ഥലംമാറ്റം ഓൺലൈൻ വഴിയാക്കിയത്‌. സുപ്രീംകോടതി നിർദേശപ്രകാരം രണ്ട്‌ തവണ അധ്യാപക സംഘടനകളുടെ യോഗംവിളിച്ച്‌ ചർച്ചചെയ്‌ത്‌ പുതുക്കി. ഉത്തരവ്‌ ആകുംമുമ്പ്‌ തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. യുഡിഎഫ്‌ സർക്കാർ വന്നതോടെ തുടർനടപടി ഉണ്ടായില്ല.‍ ഇതോടെ അർഹമായ സ്ഥലംമാറ്റം പ്രതീക്ഷിച്ച അധ്യാപകർക്ക്‌ ഒരുവർഷം നഷ്‌ടപ്പെടുന്ന അവസ്ഥയാണ്‌. കഴിഞ്ഞ അധ്യയന വർഷംവരെ ജൂൺ ഒന്നിനുമുമ്പ്‌ നടപടി പൂർത്തിയാക്കിയിരുന്നു. പുതുക്കിയ മാനദണ്ഡം ഉത്തരവാക്കിയശേഷം സ്ഥലംമാറ്റത്തിന്‌ അപേക്ഷ ക്ഷണിക്കണം. അതിനുശേഷം താൽക്കാലിക പട്ടിക പ്രസിദ്ധീകരിച്ച്‌ പരാതി പരിഹരിച്ച്‌ അന്തിമ പട്ടിക പ്രസിദ്ധീകരിക്കണം. ഇതിന്‌ മാസങ്ങൾ വേണ്ടിവരും.


2026–27 അധ്യയനവർഷം ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ അധ്യാപകരുടെ ജില്ലാതല സ്ഥലംമാറ്റവും നടന്നിട്ടില്ല. സെൻസസ്‌ ഒന്നാംഘട്ടത്തിന്റെ പേരിൽ താൽക്കാലിക പട്ടിക പ്രസിദ്ധീകരിച്ചതിനുപിന്നാലെയാണ്‌ ഇത്‌ മരവിപ്പിച്ചത്‌. സെൻസസ്‌ ഒന്നാം ഘട്ടം പൂർത്തിയായതിനാൽ ഇ‍ൗ അധ്യയനവർഷത്തെ സ്ഥലംമാറ്റത്തിന്‌ നടപടി സ്വീകരിക്കണമെന്ന്‌ അധ്യാപകർ ആവശ്യപ്പെടുന്നു. നിലവിലുള്ള പരാതികൾ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കെഎസ്‌ടിഎ മന്ത്രി എൻ ഷംസുദ്ദീന്‌ കത്ത്‌ നൽകിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home