നേട്ടങ്ങൾ ഇകഴ്ത്തി മാധ്യമങ്ങള്‍; നേട്ടത്തിന്റെ പാതയില്‍ ഉന്നതവിദ്യാഭ്യാസം

പ്രതീകാത്മകചിത്രം
സ്വന്തം ലേഖിക
Published on Sep 09, 2025, 01:57 AM | 1 min read
തിരുവനന്തപുരം : ആര്‍എസ്എസിന്റെ അജണ്ടകള്‍ തച്ചുടച്ച് മുന്നേറുന്ന ഉന്നതവിദ്യാഭ്യാസ മേഖലാ സ്ഥാപനങ്ങളുടെ നേട്ടങ്ങളെ ഇകഴ്ത്തി ചില മാധ്യമങ്ങള്‍. കുറച്ചുപേരുടെ അഭിപ്രായങ്ങളെ സമൂഹത്തിന്റെ മൊത്തം അഭിപ്രായമാക്കിമാറ്റി പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇവര്‍. സംസ്ഥാനത്തെ കോളേജുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണം കുറഞ്ഞെന്നാണ് പ്രചരിപ്പിക്കുന്നത്. കോളേജുകളിൽ ആരംഭിച്ച നൂതന കോഴ്സുകളിലും തൊഴിലധിഷ്ഠിത കോഴ്സുകളിലും വിദ്യാര്‍ഥികളുടെ എണ്ണം കൂടിയത് പരിഗണിക്കാതെയാണിത്.
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖല തകര്‍ച്ചയുടെ പാതയിലാണെന്ന സംഘപരിവാര്‍ പ്രചാരണത്തിന് കുടപിടിക്കുകയാണ് വലതുപക്ഷ മാധ്യമങ്ങൾ. ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് ഒരു പ്രമുഖപത്രം തയ്യാറാക്കിയ പരമ്പരയിലും സര്‍വകലാശാലകളുടെ നേട്ടങ്ങൾ മനപ്പൂര്‍വം ഒഴിവാക്കി. ഉന്നതപതനം എന്ന് പരമ്പരയ്ക്ക് പേര് നൽകിയത് സംഘപരിവാര്‍ ആഹ്വാനത്തിന്റെ ചുവടുപിടിച്ചാണ്. സംസ്ഥാനത്ത് ആദ്യമായി നാലുവര്‍ഷ ബിരുദം നടപ്പാക്കിയ കേരള സര്‍വകലാശാലയുടെ മികവിനെ പുകഴ്ത്തിയവർതന്നെയാണ് ഇപ്പോള്‍ ഇല്ലാക്കഥ പ്രചരിപ്പിക്കുന്നത്. ബിജെപി ഥരിക്കുന്ന സംസ്ഥാനങ്ങളിലെ പൊതു സര്‍വകലാശാലകളെക്കാൾ ഉയര്‍ന്ന നിലവാരമാണ് കേരളത്തിലെ സര്‍വകലാശാലകള്‍ക്കെന്ന മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ റാങ്കിങ് ഈ പ്രചാരണങ്ങൾക്ക് വെല്ലുവിളിയാണ്.
നേട്ടങ്ങളില്‍ ചിലത്
• എന്‍ഐആര്‍എഫ് റാങ്കിങ്ങില്‍ മികവുയര്‍ത്തി സര്‍വകലാശാലകള്‍
• പത്ത് റാങ്കില്‍ ഇടംനേടി കേരളയും കുസാറ്റും
• എന്‍ഐആര്‍എഫിലെ 300 റാങ്കില്‍ 74 കോളേജുകള്‍ കേരളത്തില്‍, അതില്‍ 18 സര്‍ക്കാര്‍ കോളേജുകള്‍
• എല്ലാ സര്‍വകലാശാലകളില്‍ വേഗത്തില്‍ ബിരുദ ഫലപ്രഖ്യാപനം
• കേരളത്തില്‍ പഠിക്കാന്‍ അപേക്ഷ നൽകി അയ്യായിരത്തോളം വിദേശ വിദ്യാര്‍ഥികള്‍
• ടൈംസ് ഹയര്‍ എഡ്യുക്കേഷന്‍ റാങ്കിങ്ങില്‍ കുസാറ്റ്
• യൂറോപ്യന്‍ യൂണിയന്റെ ഇക്കോ മറൈൻ അവാര്‍ഡ് സ്വന്തമാക്കി കേരള സര്‍വകലാശാല
• യൂണിവേഴ്സിറ്റി ഓഫ് ദി ആര്‍ട്ടിക്കിള്‍ അംഗത്വം നേടി എംജി സര്‍വകലാശാല
• കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ ഗ്രീന്‍ ചാമ്പ്യന്‍ അവാര്‍ഡ് കലിക്കറ്റ് സര്‍വകലാശാലയ്ക്ക്









0 comments