ad
Deshabhimani

ബംഗളൂരു യാത്രയ്ക്ക് അമ്മ സമ്മതിച്ചില്ല; മരത്തിൽക്കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

Suicide threat.jpg

എഐ സഹായത്തോടെ നിർമിച്ച ചിത്രം

വെബ് ഡെസ്ക്

Published on May 09, 2026, 09:59 PM | 1 min read

കോവളം: ബംഗളൂരു യാത്രയ്ക്ക് അമ്മ അനുവാദം നൽകാത്തിനെത്തുടർന്ന്‌ 20കാരൻ മരത്തിൽക്കയറി ആത്മഹത്യാ ഭീഷണി മുഴക്കി. മണികൂറുകൾ നീണ്ട പരിഭ്രാന്തിക്കൊടുവിൽ യുവാവിനെഅഗ്നിശമന സേന താഴെയിറക്കി. വെള്ളി രാത്രി ഒമ്പതോടെ പയറുമൂട്ടിലെ ആളൊഴിഞ്ഞ പുരയിടത്തിലെ 30 അടിയോളം പൊക്കമുള്ള അഞ്ഞിലിമരത്തിലാണ്‌ പ്രദേശവാസിയായ യുവാവ് കയറിയത്.


പൊലീസും നാട്ടുകാരും അമ്മയും മണിക്കൂറുകളോളം അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും യുവാവ് വഴങ്ങിയില്ല. ഒടുവിൽ രാത്രി 12ഓടെ അഗ്നിശമന സേനയുടെ സഹായം തേടി. സേന എത്തി റെസ്ക്യൂ നെറ്റ് വിരിച്ച ശേഷവും താഴെ ഇറങ്ങാൻ കൂട്ടാക്കിയില്ല. ഒടുവിൽ അവശനായ യുവാവിന് വെള്ളം നൽകാമെന്ന് അറിയിച്ചു. പുലർച്ചെ 12.40 ഓടെ വെള്ളം വാങ്ങാനായി അഗ്നിശമന സേന നൽകിയ ലാഡറിലൂടെ ഇറങ്ങിയപ്പോൾ പിടികൂടി പോലീസിന് കൈമാറി.


അവശനായ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നൽകി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശരത്ചന്ദ്രന്റെ നേതൃത്വത്തിൽ ഓഫീസർമാരായ സന്തോഷ് കുമാർ, ഹരിദാസ്, അനുരാജ്, അനീഷ്, സാജൻ, രതീഷ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home