ad
Deshabhimani

പകർച്ചവ്യാധി പ്രതിരോധം പരാജയം

print edition സർക്കാരിനെ പ്രതിക്കൂട്ടിലാക്കി ഉന്നതാധികാര സമിതി റിപ്പോർട്ട്‌

v d satheesan
avatar
സ്വന്തം ലേഖിക

Published on Jun 24, 2026, 12:00 AM | 1 min read

​തിരുവനന്തപുരം: പകർച്ചവ്യാധി പ്രതിരോധത്തിൽ സർക്കാരിന് ഗുരുതര വീഴ്ചയെന്ന പ്രതിപക്ഷ ആരോപണം ശരിവച്ച് ഉന്നതാധികാര സമിതിയുടെ പ്രാഥമിക റിപ്പോർട്ട് പുറത്ത്. കഴിഞ്ഞ വർഷങ്ങളിൽ കൃത്യമായ ആസൂത്രണത്തോടെ നിയന്ത്രിച്ച രോഗവ്യാപനം, സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും അനാസ്ഥയിൽ കൈവിട്ടുപോകുകയാണെന്നാണ്‌ റിപ്പോർട്ട്‌. കമ്മിറ്റി ആരോഗ്യമന്ത്രി കെ മുരളീധരന് സമർപ്പിച്ച റിപ്പോർട്ടിൽ പകർച്ചവ്യാധി പ്രതിരോധം പൂർണമായി പാളിയെന്ന് പരോക്ഷമായി സമ്മതിക്കുന്നുണ്ട്.


പ്രതിരോധം ശക്തമാക്കാൻ ‘പകർച്ചവ്യാധി പ്രതിരോധയജ്ഞം ഗോൾ’ പേരിൽ അടിയന്തര പരിപാടി ആസൂത്രണം ചെയ്യണമെന്നാണ് സമിതിയുടെ പ്രധാന ശുപാർശ. ​​മുൻവർഷത്തെ അപേക്ഷിച്ച് ഡെങ്കി രോഗബാധിതരുടെ എണ്ണം കുറവാണെന്നാണ്‌ റിപ്പോർട്ടിലെ വാദം. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമായി കാലത്ത് 2025 ജനുവരിയിൽ റിപ്പോർട്ട്‌ ചെയ്ത 782 ഡെങ്കിപ്പനി കേസ് ഡിസംബറായപ്പോഴേക്കും 635ആയി കുറച്ചിരുന്നു. എന്നാൽ ഇത്തവണ ഓരോ മാസവും രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ കൊതുക് ജന്യ രോഗങ്ങൾ വ്യാപകമാകാൻ സാധ്യതയുണ്ടെന്നും സമിതി മുന്നറിയിപ്പ് നൽകുന്നു.

ഷിഗല്ല ഉൾപ്പെടെ ജലജന്യ രോഗങ്ങൾ ബാധിച്ച് സംസ്ഥാനത്ത് മരണങ്ങൾ ഉണ്ടായിട്ടും ഭക്ഷ്യവകുപ്പുമായി ചേർന്ന് പരിശോധന നടത്തിയില്ല.ആരോഗ്യം, വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, വനം, കൃഷി, പൊതുമരാമത്ത്, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളുടെ ഉന്നത യോഗം ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തരമായി വിളിച്ചുചേർക്കണം. ​പല ജില്ലകളിലും പകർച്ചവ്യാധി നിർണയത്തിനുള്ള അടിസ്ഥാന സാമഗ്രികൾ ലഭ്യമല്ല. ഇവ അടിയന്തരമായി എത്തിക്കണമെന്നും സമിതി ശുപാർശ ചെയ്തു. ​ആരോഗ്യവകുപ്പിൽ 800-ലധികം ഡോക്ടർമാരുടെ ഒഴിവുണ്ടെന്നും ഇത് നികത്താൻ പിഎസ്‌-സി നിയമനങ്ങളോ സ്ഥാനക്കയറ്റങ്ങളോ നൽകണമെന്നും സമിതി നിർദേശിച്ചു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home