print edition കെഎസ്‌യു പ്രസിഡന്റ് സ്ഥാനം രാജിവെച്ച് അലോഷ്യസ് സേവ്യര്‍; സമ്മർദത്തിനൊടുവിൽ പിൻവലിച്ചു

ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് രാജി പ്രഖ്യാപിച്ച് കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. വാർത്ത പുറത്തുവന്നതിന് പിന്നാലെ നേതാക്കളിടപെട്ട് പിന്തിരിപ്പിച്ചു. തുടർന്ന് ഇക്കാര്യം നിഷേധിച്ച് അലോഷ്യസ് ഫെയസ്‌ബുക്കിൽ പോസ്റ്റിട്ടു. രാജി നൽകിയെന്ന വാർത്ത വാസ്തവ വിരുദ്ധമാണെന്ന് പോസ്റ്റില്‍ അവകാശപ്പെട്ടു. കെഎസ്‍യു സംസ്ഥാന അധ്യക്ഷൻ എന്ന നിലയില്‍ ഇത്തവണ തനിക്ക് സ്ഥാനാർഥിത്വം ലഭിക്കുമെന്ന് അലോഷ്യസ് പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കെഎസ്‍യു സംസ്ഥാന അധ്യക്ഷന്മാർക്ക് സീറ്റ് ലഭിച്ചിരുന്നു.
സീറ്റ് ലഭിക്കില്ലെന്ന സാഹചര്യമുണ്ടായതോടെയാണ് രാജിവയ്‍ക്കാൻ തീരുമാനിച്ചതെന്നാണ് വിവരം. ഇടുക്കി, പീരുമേട് മണ്ഡലങ്ങളില്‍ അലോഷ്യസിനെ പരിഗണിക്കുന്നതായി സൂചനയുണ്ടായിരുന്നു. പിന്നീട് പൂഞ്ഞാർ വാഗ്ദാനം ചെയ്‌തു. എന്നാൽ അവിടെയും പ്രാദേശിക എതിർപ്പ് ഉയർന്നു. ഈ സീറ്റുകളെല്ലാം മുതിർന്ന നേതാക്കളിലേക്കാണ് നീങ്ങിയത്. തുടര്‍ന്നാണ് അലോഷ്യസിന്റെ രാജി വാര്‍ത്ത പുറത്തുവന്നത്.











0 comments