ad
Deshabhimani

നിതിൻ രാജിന്റെ മരണം: പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പൊലീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ആത്മഹത്യ ചെയ്ത നിധിന്‍ രാജ്, കുറ്റാരോപിതനായ വകുപ്പുമേധാവി ഡോ. എം കെ റാം
വെബ് ഡെസ്ക്

Published on Jul 17, 2026, 03:16 PM | 1 min read

കൊച്ചി: ദന്തൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദിയായ ഡോ. റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഹൈക്കോടതിയും സുപ്രീംകോടതിയും പ്രതിക്ക് മുൻകൂർ ജാമ്യം നിഷേധിച്ചിട്ടും എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തതെന്ന് ജസ്റ്റിസ് ബദറുദ്ധീൻ ചോദിച്ചു.


കേസിൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസിന് മടിയാണെന്ന് കോടതി കുറ്റപ്പെടുത്തി. പൊലീസിന് രണ്ട് നീതിയാണുള്ളത്. റാമിനെ അറസ്റ്റ് ചെയ്യാൻ പൊലീസിന്റെ കൈ വിറയ്ക്കുന്നു. കൈ വിറയ്ക്കുന്ന പൊലീസിന് എങ്ങനെയാണ് നീതി നടപ്പാക്കാൻ കഴിയുക? എന്നും കോടതി ചോദിച്ചു.


മറ്റൊരു കേസ് പരിഗണിക്കുന്നതിനിടെയാണ് നിതിൻ രാജ് കേസ് പരാമർശിച്ചുകൊണ്ട് കോടതിയുടെ ഭാഗത്തുനിന്നും ഇങ്ങനെയൊരു പരാമർശമുണ്ടായത്. കോടതിയുടെ അതൃപ്തി അന്വേഷണ ഉദ്യോഗസ്ഥനെ ഉടൻ തന്നെ അറിയിക്കാൻ സർക്കാർ അഭിഭാഷകന് കോടതി നിർദ്ദേശം നൽകി.


കേസിൽ പ്രതിയായ ഡോക്ടർക്ക് ജാമ്യം നിഷേധിക്കപ്പെട്ട സാഹചര്യത്തിലും തുടർനടപടികൾ സ്വീകരിക്കാത്തത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home