വിവിധ സംസ്ഥാനങ്ങൾ നൽകുന്ന ഹെലികോപ്ടർ വാടക കൂടി മാധ്യമങ്ങൾ അന്വേഷിക്കേണ്ടേ?

ഒരു മാസം 25 മണിക്കൂർ ഉപയോഗിക്കാൻ, കേരളം, ചിപ്‌സൻ ഏവിയേഷന്റെ ആറു സീറ്റുള്ള എയർബസ് എച്ച്135 ഹെലിക്കോപ്ടറിന് 80 ലക്ഷം രൂപ (ജിഎസ്ടി ഉൾപ്പെടെ) വാടക നൽകുമ്പോൾ ആറു സീറ്റുതന്നെയുള്ള ഒരു ഹെലികോപ്ടർ 20 മണിക്കൂർ പറത്തുന്നതിന് ബിഹാർ സർക്കാർ സ്യാന്ദൻ ഏവിയേഷൻ എന്ന കമ്പനിക്ക് മാസം നൽകുന്നത് ഒരു കോടി അറുപത്തിയെട്ടുലക്ഷം രൂപയും നികുതിയുമാണ് (ഹെലികോപടർ വിട്ടു നൽകുന്നതിന് മാസം 87 ലക്ഷം രൂപ നിശ്ചിത തുകയും പറക്കുന്ന ഓരോ മണിക്കൂറിനും 99,000 രൂപ വീതവും
- ഹെലികോപ്ടറ്റർ വാടകയിൽ മാധ്യമങ്ങൾക്ക് ചെറിയൊരു സംസ്ഥാനാന്തര അന്വേഷണം തീർച്ചയായും നടത്താവുന്നതാണ്- ജേക്കബ് കെ ഫിലിപ് എഴുതുന്നു
ഫേസ്ബുക്ക് കുറിപ്പ്
കേരള സർക്കാർ സ്വകാര്യ കമ്പനിയിൽ നിന്ന് വാടകയ്ക്ക് എടുത്തിട്ടുള്ള ഹെലിക്കോപ്ടറിന്റെ ഉപയോഗം, വാടക എന്നിവ വീണ്ടും വാർത്തയാകുമ്പോൾ, ഇന്ത്യയിൽ മറ്റു സംസ്ഥാന സർക്കാരുകൾ ഉപയോഗിക്കുന്ന ഹെലികോപ്ടറുകളെപ്പറ്റി ശ്രദ്ധയിൽപ്പെട്ട കുറച്ചു കാര്യങ്ങൾ-ഒരു മാസം 25 മണിക്കൂർ ഉപയോഗിക്കാൻ, കേരളം, ചിപ്‌സൻ ഏവിയേഷന്റെ ആറു സീറ്റുള്ള എയർബസ് എച്ച്135 ഹെലിക്കോപ്ടറിന് 80 ലക്ഷം രൂപ (ജിഎസ്ടി ഉൾപ്പെടെ) വാടക നൽകുമ്പോൾ ആറു സീറ്റുതന്നെയുള്ള ഒരു ഹെലികോപ്ടർ 20 മണിക്കൂർ പറത്തുന്നതിന് ബിഹാർ സർക്കാർ സ്യാന്ദൻ ഏവിയേഷൻ എന്ന കമ്പനിക്ക് മാസം നൽകുന്നത് ഒരു കോടി അറുപത്തിയെട്ടുലക്ഷം രൂപയും നികുതിയുമാണ് (ഹെലികോപടർ വിട്ടു നൽകുന്നതിന് മാസം 87 ലക്ഷം രൂപ നിശ്ചിത തുകയും പറക്കുന്ന ഓരോ മണിക്കൂറിനും 99,000 രൂപ വീതവും).
ഗുജറാത്ത് സർക്കാരിന്, കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പവൻ ഹംസ്, മാസം 25 മണിക്കൂറെന്ന വ്യവസ്ഥയിൽ ഹെലികോപ്ടർ നൽകുന്നത് രണ്ടുകോടി അറുപത്തിയൊൻപതുലക്ഷത്തി അൻപതിനായിരും രൂപയ്ക്കും. ഹെലികോപ്ടർ എത്ര സീറ്റുള്ളതാണെന്ന് വ്യക്തമല്ല- എട്ടു സീറ്റാകാനാണ് സാധ്യത.കേരളത്തിൽ നിന്ന് കിട്ടുന്നതിനേക്കാൾ കൂടിയ തുകയ്ക്കാണ്, നിലവിൽ ആന്ധ്രപ്രദേശ്, ഒഡീഷ, ബിഹാർ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സ്‌റ്റേറ്റുകൾക്ക് ഹെലികോപ്ടറുകൾ വാടകയ്ക്ക് കൊടുക്കുന്നത് എന്നാണ് ചിപ്‌സൻ ഏവിയേഷൻ തന്നെ പറയുന്നതും.
ഹെലികോപ്ടറ്റർ വാടകയിൽ (അതും മിക്കപ്പോഴും ഒരേ ഇനം ഹെലിക്കോപ്ടർ) ഇങ്ങിനെ സംസ്ഥാനം തോറും ഇത്രയും വ്യത്യാസം വരുന്നതെന്തുകൊണ്ടായിരിക്കും?നമ്മുടെ മാധ്യമങ്ങൾക്ക് ചെറിയൊരു സംസ്ഥാനാന്തര അന്വേഷണം തീർച്ചയായും നടത്താവുന്നതാണ്.
മറ്റൊരു കാര്യം (ചോദ്യം) കൂടി-നിലവിൽ, മഹാരാഷ്ട്രയ്ക്കും ഉത്തർ പ്രദേശിനും ഗുജറാത്തിനും, മധ്യപ്രദേശിനും ഹരിയാനയ്ക്കും സ്വന്തമായി വിമാനമുള്ളപ്പോൾ എന്തുകൊണ്ട്, കേരളത്തിനും ഒരു പ്രൈവറ്റ് ജെറ്റോ ഹെലിക്കോപ്ടറോ സ്വന്തമായി വാങ്ങിക്കൂടാ?









0 comments