ad
Deshabhimani

print edition ‘എരണം കെട്ടവൻ ഭരിച്ചാൽ നാട്‌ മുടിയും’ : തിരിഞ്ഞുകൊത്തി 
ആരോഗ്യമന്ത്രിയുടെ പ്രസംഗം

K Muraleedharan
വെബ് ഡെസ്ക്

Published on Jun 12, 2026, 12:48 AM | 1 min read

തിരുവനന്തപുരം: നിപ പ്രതിരോധത്തിന്റെ ഭാഗമായുള്ള ആരോഗ്യവകുപ്പ്‌ പ്രവർത്തനങ്ങളെ അധിക്ഷേപിച്ചായിരുന്നു പ്രസംഗം. 
 ‘മര്യാദയ്‌ക്ക്‌ എന്തെങ്കിലും ആഘോഷം സംസ്ഥാനത്ത്‌ നടന്നിട്ട്‌ വർഷങ്ങളായി. ഭരിക്കുന്നവർ നല്ലതല്ലെങ്കിൽ നാട്ടിൽ അനർഥങ്ങൾ സംഭവിക്കും.

ഇ‍ൗ അടുത്ത കാലത്തൊരു രോഗം വന്നു. നിപ. അത്‌ കേരളത്തിൽ മാത്രമാണ്‌ ഉണ്ടായത്‌. വവ്വാലിൽനിന്നാണ്‌ രോഗം ഉത്ഭവിച്ചതെന്നും കണ്ടെത്തി. കെ കരുണാകരനും എ കെ ആന്റണിയുമൊക്കെ ഭരിച്ചപ്പോഴും വവ്വാലുകൾ ഉണ്ടായിരുന്നു. എന്താണ്‌ ഇപ്പോൾ രോഗം പടരാനുള്ള കാരണം. എരണം കെട്ടവൻ ഭരിച്ചാൽ നാട്‌ മുടിയും’ എന്നാണ്‌ മുരളീധരൻ പ്രസംഗിച്ചത്‌. 


ഇപ്പോഴും ആരോഗ്യമന്ത്രിക്ക്‌ സമാന നിലപാടാണോ എന്നാണ്‌ പരിഹാസരൂപേണ സമൂഹമാധ്യമങ്ങളിൽ ചോദ്യമുയരുന്നത്‌. അതെക്കുറിച്ച്‌ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, പ്രതിപക്ഷത്തിരുന്നപ്പോൾ പറഞ്ഞത്‌ ഇപ്പോഴിരിക്കുന്ന സീറ്റിന്‌ ബാധകമല്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home