30 വരെ പദ്ധതിയിൽ ചേരാം
പ്രവാസി ആരോഗ്യ ഇൻഷുറൻസ്: ചേർന്നത് 25,000 കുടുംബം

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതി ‘നോര്‍ക്ക കെയറി’ന് പ്രവാസി മലയാളികളിൽനിന്ന് മികച്ച പ്രതികരണം. ഇതുവരെ 25,000ലധികം കുടുംബങ്ങൾ അംഗങ്ങളായി. പദ്ധതിയിൽ ചേരാനുള്ള സമയം 30 വരെ നീട്ടി.
പ്രവാസികളുടെയും പ്രവാസി സംഘടനകളുടെയും അഭ്യര്‍ഥന മാനിച്ചാണിതെന്ന് നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പദ്ധതിയുടെ പ്രചാരണത്തിനായി ഡല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ നോര്‍ക്ക റൂട്ട്സ് എന്‍ ആര്‍ ഡവലപ്മെന്റ് ഓഫീസുകളുടെ നേതൃത്വത്തിലും ആഗോളതലത്തില്‍ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലും പ്രത്യേകം രജിസ്ട്രേഷന്‍ ക്യാമ്പുകളും നടത്തുന്നു. നോര്‍ക്ക റൂട്ട്സിന്റെ www.norkaroot s.kerala.gov.in ലൂടെയോ നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പുകള്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യാം.
വിദേശത്ത് കേരളീയര്‍ ജോലിചെയ്യുന്ന കമ്പനികൾക്ക് പ്രത്യേക രജിസ്ട്രേഷൻ സൗകര്യവും സജ്ജമാക്കി. അംഗങ്ങളാകുന്നവർക്ക് നവംബര്‍ ഒന്നു മുതല്‍ ക്യാഷ്‌ലെസ് പരിരക്ഷ ലഭ്യമാക്കും. സംസ്ഥാനത്തെ അഞ്ഞൂറിലധികം ആശുപത്രികളടക്കം രാജ്യത്തെ പതിനാറായിരത്തോളം ആശുപത്രികളിലാണ് ചികിത്സാ സൗകര്യം.









0 comments