Deshabhimani

ടാറിങ് ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; തൊടുപുഴയിൽ ഹെൽത്ത് ഇൻസ്പെക്ടർ മരിച്ചു

health Inspector

ജൂബീന ഇമ്രാൻ

വെബ് ഡെസ്ക്

Published on Oct 15, 2026, 07:19 AM | 1 min read

തൊടുപുഴ: ടാറിങ് ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മരിച്ചു. മടക്കത്താനം സ്വദേശിയുമായ വെട്ടുകല്ലുംപുറത്ത് ജൂബീന ഇമ്രാൻ (36) ആണ് മരിച്ചത്. മാങ്ങാട്ടുകവല-ഷാപ്പുംപടി നാലുവരിപ്പാതയിൽ ബുധനാഴ്ച വൈകീട്ട് 4.30-യോടെയായിരുന്നു അപകടം. ഔദ്യോഗിക ജോലികൾക്കുശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.


വണ്ണപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലെ മുണ്ടന്മുടി ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ജെഎച്ച്ഐ ആണ് ജൂബീന. അപകടത്തിൽ സാരമായി പരിക്കേറ്റ ജൂബീനയെ വെങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അപകടമുണ്ടാക്കിയ ജീപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഭർത്താവ്: ഇമ്രാൻ കരീം. മക്കൾ: ഇമാദ്, ഇസ ഫാത്തിമ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് ളുഹർ നമസ്കാരത്തിനുശേഷം കാരിക്കോട് നൈനാർ പള്ളി ഖബർസ്ഥാനിൽ നടക്കും.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home