നവോദയ കുടുംബ സഹായം കൈമാറി

ദമ്മാം : ദമ്മാം നവോദയ, ദമ്മാം റീജിയണൽ, ദല്ല ഏരിയ, ദല്ല സനയ്യ വെസ്റ്റ് യൂണിറ്റ് അംഗമായിരിക്കെ അന്തരിച്ച ആലപ്പുഴ ചേപ്പാട് കാഞ്ഞുർ കൊച്ചുവീട്ടിൽ കിഴക്കത്തിൽ അനിയൻകുട്ടന്റെ കുടുംബത്തിനുള്ള സഹായം സിപിഐ എം ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗം ടി കെ ദേവകുമാർ കുടുംബത്തിന് കൈമാറി. അനിയൻകുട്ടന്റെ വസതിയിൽ ചേർന്ന യോഗത്തിൽ നവോദയ മുൻ പ്രവർത്തകനും കേരള പ്രവാസിസംഘം സംസ്ഥാന കമ്മിറ്റിയംഗവുമായ ജെ സലിം അധ്യക്ഷനായി. സിപിഐ എം കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി കെ വിജയകുമാർ, ചേപ്പാട് പടിഞ്ഞാറ് ലോക്കൽ സെക്രട്ടറി കെ രഘു, നവോദയ മുൻ പ്രവർത്തകൻ സന്തോഷ് മാനവം എന്നിവർ സംസാരിച്ചു. നവോദയ കേന്ദ്ര കമ്മിറ്റിയംഗം സുധാകരൻ സ്വാഗതവും നവോദയ കേന്ദ്ര കമ്മിറ്റി മുൻ അംഗം നൗഷീർ ഖാൻ നന്ദിയും പറഞ്ഞു. നവോദയ മുൻ പ്രവർത്തകനും, പ്രവാസി സംഘം ജില്ലാകമ്മിറ്റിയംഗവുമായ പുഷ-്പകുമാർ, നവോദയ കോബാർ ഏരിയ കമ്മിറ്റി അംഗമായിരുന്ന മുരുകൻ, നവോദയ മുൻ പ്രവർത്തകനും, പ്രവാസിസംഘം കാർത്തികപ്പള്ളി ഏരിയ വൈസ് പ്രസിഡന്റുമായ മധു, സിപിഐ എം ബിപിസിഎൽ കാഞ്ഞുർ ബ്രാഞ്ച് സെക്രട്ടറി ശിവൻകുട്ടി എന്നിവർ പങ്കെടുത്തു.









0 comments