Deshabhimani

ആലപ്പുഴയിൽ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; 14 പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം

Bus Accident

അപകടത്തില്‍പ്പെ‌ട്ട ബസ്

വെബ് ഡെസ്ക്

Published on Oct 15, 2026, 08:33 AM | 1 min read

ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് ദേശീയപാതയിൽ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ​ഗുരുതരമായി തുടരുന്നു. തിരുവനന്തപുരത്തു നിന്നും മൂകാംബിയിലേയ്ക്കു പുറപ്പെട്ട കർണാടക രജിസ്ട്രേഷനിലുള്ള സ്വകാര്യ ബസ് ആണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.


തീർഥാടനവുമായി ബന്ധപ്പെട്ട് സീറ്റു ബുക്ക് ചെയ്തവരാണ് ബസിലുണ്ടായിരുന്നവരിൽ ഭൂരിഭാ​ഗവും. അപകടത്തിൽ പരിക്കേറ്റ ഒരാൾ ​ഗുരുതരവസ്ഥയിലാണ്, മറ്റ് 13 പേരുടെയും ആരോ​ഗ്യനില തൃപ്തികരമെന്നാണ് ലഭിക്കുന്ന വിവരം. അപകടം നടന്ന ഉടനെ പരിസരവാസികൾ ഓടിയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. നാട്ടുകാരും പൊലീസും ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവത്തിൽ പൊലീസ് നടപടികൾ ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home