കോൺഗ്രസിന്റെ വീടിനായി കാത്തിരിക്കണം: മന്ത്രി എ പി അനിൽകുമാർ

കൽപ്പറ്റ: മുണ്ടക്കൈ– ചൂരൽമല ദുരന്തബാധിതർക്കായി കോൺഗ്രസും രാഹുൽഗാന്ധിയും യൂത്ത് കോൺഗ്രസും പ്രഖ്യാപിച്ച വീടുകളുടെ നിർമാണം ആരംഭിക്കാൻ അൽപ്പംകൂടെ കാത്തിരിക്കണമെന്ന് റവന്യു മന്ത്രി എ പി അനിൽകുമാർ പറഞ്ഞു. എൽഡിഎഫ് സർക്കാർ കൽപ്പറ്റയിൽ ഒരുക്കിയ ടൗൺഷിപ്പ് സന്ദർശിക്കാനെത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുന്നമ്പറ്റയിൽ കോൺഗ്രസ് വാങ്ങിയ ഭൂമിയിൽ സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ചശേഷം നിർമാണം ആരംഭിക്കും. സർക്കാരിന്റെ ടൗൺഷിപ്പിൽ യുദ്ധകാല വേഗത്തിൽ അവശേഷിക്കുന്ന പ്രവൃത്തി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
ഫെബ്രുവരി 26നാണ് രാഹുലും സ്ഥലം എംപി പ്രിയങ്കയും ഒന്നിച്ചെത്തി കല്ലിട്ടത്. വീട് നിർമാണം ഉടൻ തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം. ദുരന്തബാധിതർക്ക് 230 വീട് വാഗ്‌ദാനം ചെയ്‌ത് കോടികൾ പിരിച്ച് ഒന്നരവർഷം ധൂർത്തടിച്ചശേഷം 50 വീടിനാണ് കല്ലിട്ടത്. ദുരന്തമുണ്ടായപ്പോൾ രാഹുലും കെപിസിസിയും 100 വീട് വീതം പ്രഖ്യാപിച്ചു. യൂത്ത് കോൺഗ്രസ് 30 വീടും. ഇതിനായി എത്രപിരിച്ചെന്നോ പണം എന്തുചെയ്‌തെന്നോ വ്യക്തമാക്കിയിട്ടില്ല. പുനരധിവാസത്തിനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം നടത്തിയായിരുന്നു പിരിവ്. പുരധിവാസത്തിനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രാഹുലും പ്രിയങ്കയും തുക നൽകിയില്ല.
എംപി ഫണ്ട് സർക്കാരിന് നൽകേണ്ട ആവശ്യമില്ലെന്നാണ് പ്രിയങ്ക പറഞ്ഞത്. കോടികൾപിരിച്ച് മുക്കിയത് തിരിച്ചടിയാകുമെന്ന് കണ്ടാണ് കുന്നമ്പറ്റയിൽ കാട്ടാനശല്യമുള്ള മൂന്നേക്കർ കാപ്പിത്തോട്ടം വാങ്ങി കല്ലിട്ടത്.










0 comments