Deshabhimani

എല്ലാ മന്ത്രിമാരെയും ​ഗൺ പോയിന്റിൽ നിർത്താനുള്ള വിവരങ്ങൾ കയ്യിലുണ്ട്: ഉണ്ണിത്താൻ

rajmohan unnithan

രാജ്മോഹൻ ഉണ്ണിത്താൻ

വെബ് ഡെസ്ക്

Published on Nov 13, 2026, 01:49 PM | 1 min read

തിരുവനന്തപുരം: മന്ത്രിസഭയിലും കോൺ​ഗ്രസിലും കലഹം രൂക്ഷമായിരിക്കെ കടുത്ത പ്രതികരണവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി. ഇപ്പോൾ എല്ലാവരും മുഖ്യമന്ത്രിയെ ​ഗൺപോയിന്റിൽ നിർത്തുകയാണെന്നും, എന്നാൽ എല്ലാ എല്ലാ മന്ത്രിമാരെയും ​ഗൺ പോയിന്റിൽ നിർത്താൻ പറ്റുന്ന കാര്യങ്ങൾ തന്റെ കൈവശമുണ്ടെന്നും ഉണ്ണിത്താൻ തുറന്നടിച്ചു. എല്ലാവർക്കും അഭിപ്രായമുണ്ട്. അതൊക്കെ തുറന്നുപറഞ്ഞാൽ എല്ലാവരും പ്രതിക്കൂട്ടിലാകും- ഉണ്ണിത്താൻ റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.


കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെയും യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെയും ലക്ഷ്യമിട്ടും ഉണ്ണിത്താൻ പ്രതികരിച്ചു. ഇരിക്കുന്ന പദവിയുടെ മഹത്വം മനസിലാക്കിവേണം പ്രതികരിക്കാൻ. അവസരം ലഭിച്ചാൽ അതിനനുസരിച്ച് ഉയരാൻ മന്ത്രിമാർക്ക് കഴിയണം. മന്ത്രി എ പി അനിൽകുമാറിനെ കെപിസിസി അധ്യക്ഷനാക്കുന്നതിൽ ദുരുദ്ദേശമുണ്ട്. കെപിസിസി പ്രസിഡന്റായിരിക്കെ താനാണ് മന്ത്രിയാകുന്നതെങ്കിൽ ആ നിമിഷം പ്രസിഡന്റ് സ്ഥാനം രാജിവെക്കും. പാർ‌ടി വിലക്ക് പ്രഖ്യാപിച്ചയാൾ തന്നെ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് അറിയാമല്ലോയെന്നും ഉണ്ണിത്താൻ ചോദിച്ചു.


എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ കേരളത്തിലെ ഒരു കാര്യത്തിലും ഇടപെടുന്നില്ല. കൂടെനടക്കുന്നവർ വേണു​ഗോപാലിനെ വഷളാക്കുകയാണ്. ഇപ്പോ ഓരോരുത്തർ രം​ഗത്തുവരുന്നത് എന്തിനാണെന്നും ആരുടെ താൽപര്യത്തിനുവേണ്ടിയാണെന്നും അറിയാം. അത് വേണു​ഗോപാലിനുവേണ്ടിയല്ലെന്നും ഉണ്ണിത്താൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home