കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഹജ്ജ് സർവീസ് മെയ് 11 മുതൽ

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് സർവീസ് മേയ് 11 മുതൽ 29 വരെ നടക്കും. ആകെ 28 സർവീസാണ് എയർ ഇന്ത്യ എക്സ്പ്രസ് നടത്തുക. 4788 പേരാണ് കണ്ണൂർ വിമാനത്താവളം വഴി ഇത്തവണ ഹജ്ജിന് പോകുന്നത്.
മെയ് 11ന് പുലർച്ചെ നാലിനാണ് ആദ്യ ഹജ്ജ് സർവീസ്. 29 ന് രാത്രി ഒന്നിന് അവസാന സർവീസ് പുറപ്പെടും. കഴിഞ്ഞ വർഷം
3218 പേരാണ് കണ്ണൂർ വിമാനത്താവളം വഴി സർവീസ് നടത്തിയത്. സൗദി എയർലൈൻസിൻ്റെ വൈഡ് ബോഡി വിമാനങ്ങളായതിനാൽ ഒൻപതു സർവീസ് മാത്രമാണ് നടത്തേണ്ടി വന്നത്. 171 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനങ്ങളാണ് ഇത്തവണ എയർ ഇന്ത്യ എക്സ്പ്രസ് ഹജ്ജ് സർവീസിന് ഉപയോഗിക്കുന്നത്. മിക്ക ദിവസവും ജിദ്ദയിലേക്ക് രണ്ടു സർവീസുകളുണ്ടാകും. യാത്രാ നിരക്ക് കൂടുതലായതിനാൽ ആദ്യം കരിപ്പൂർ വിമാനത്താവളം തെരഞ്ഞെടുത്ത അഞ്ഞൂറോളം തീർഥാടകർ കണ്ണൂരിലേക്ക് മാറിയിരുന്നു.









0 comments