ad
Deshabhimani

ഹജ്ജ്‌ വിമാന സർവീസ്‌ തുടങ്ങി: കണ്ണൂരിൽനിന്ന്‌ 340 തീർഥാടകർ ജിദ്ദയിലെത്തി

hajj flight kannur
വെബ് ഡെസ്ക്

Published on May 12, 2025, 12:15 AM | 1 min read

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന്‌ ഹജ്ജിനായി പുറപ്പെട്ട 340 തീർഥാടകർ ജിദ്ദയിലെത്തി. ആദ്യ ഹജ്ജ്​ വിമാനം ഞായർ പുലർച്ചെ 3.45ന്‌ മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ ഷാജിത്ത്​ ഫ്ലാഗ്ഓഫ്​ചെയ്‌തു. എം വി ജയരാജൻ, എ കെ ജി ആശുപത്രി പ്രസിഡന്റ്‌​ പി പുരുഷോത്തമൻ, കിയാൽ എംഡി സി ദിനേശ്​​കുമാർ, ഹജ്ജ്​ കമ്മിറ്റി അംഗങ്ങളായ പി പി മുഹമ്മദ്​ റാഫി, ഒ വി ജാഫർ, ഷംസുദ്ദീൻ അരിഞ്ചിറ, ഹജ്ജ്‌​ സെൽ ഓഫീസർ എസ്​ നജീബ്​, ക്യാമ്പ്​ നോഡൽ ഓഫീസർ എം സി കെ അബ്​ദുൽഗഫൂർ എന്നിവർ ആദ്യ സംഘത്തെ യാത്രയയക്കാനെത്തി.

82 സ്‌ത്രീകളും 88 പുരുഷന്മാരുമായിരുന്നു ആദ്യ സംഘത്തിൽ. 98 സ്‌ത്രീകളും 72 പുരുഷന്മാരുമടങ്ങിയ രണ്ടാമത്തെ സംഘം ഞായർ രാത്രി 7.15ന്‌ പുറപ്പെട്ടു. ഓരോ സംഘത്തോടൊപ്പവും സംസ്ഥാന ഹജ്ജ്‌ ഇൻസ്‌പെക്ടറുമുണ്ടാകും.

29ന് രാത്രി ഒന്നിന് അവസാന സർവീസ് പുറപ്പെടും. ഹജ്ജ്‌ തീർഥാടകർക്കായി 28 സർവീസാണ് എയർ ഇന്ത്യ എക്സ്പ്രസ് നടത്തുക.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home