മോഷണശ്രമത്തിനിടെ കോൺഗ്രസ് വാർഡ് പ്രസിഡന്റിനെ നാട്ടുകാർ പിടികൂടി

കാലടി: മോഷണശ്രമത്തിനിടെ കോൺഗ്രസ് വാർഡ് പ്രസിഡന്റ് പിടിയിലായി. എറണാകുളം കാലടി മാണിക്യമംഗലം വാർഡ് പ്രസിഡന്റ് കൊല്ലംകുടി വീട്ടിൽ സജിയാണ് അറസ്റ്റിലായത്. കണക്കശ്ശേരി വീട്ടിൽ രതിഷീന്റെ വീട്ടില്‍ കഴിഞ്ഞദിവസം രാത്രി ഒന്‍പതോടെ മോഷണശ്രമത്തിനിടെയാണ് ഇയാള്‍ മാരകായുധവുമായി പിടിയിലായത്. മരക്കമ്പനിയിലെ തൊഴിലാളിയാണ് സജി.
ഡ്രൈവറായ രതീഷ് ഭാര്യയും കുട്ടികളുമൊത്ത് ബന്ധുവിന്റെ വീട്ടില്‍ പോയ സമയത്തായിരുന്നു മോഷണശ്രമം. തൊട്ടടുത്ത് മറ്റൊരു വീട്ടില്‍ താമസിക്കുന്ന രതീഷിന്റെ അച്ഛനെയും അമ്മയെയും അയൽവാസിയാണ് വിവരം അറിയിച്ചത്. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ സജിയെ പിടികൂടി പൊലീസിന് കൈമാറി. കാലടി പൊലീസ് കേസെടുത്തു.










0 comments