Deshabhimani

ബാലസംഘം സംസ്ഥാന സമ്മേളനത്തിന്‌ ഉജ്വല തുടക്കം

balasagham.JPG
വെബ് ഡെസ്ക്

Published on Nov 27, 2026, 12:29 PM | 1 min read

കാസർകോട്: കുട്ടികളുടെ അവകാശപോരാട്ടങ്ങൾക്ക് കരുത്ത് പകർന്നും നാടിനോട് പ്രതിബദ്ധതയുള്ളവരായി വളരാൻ കുട്ടികളോട് ആഹ്വാനംചെയ്ത് ബാലസംഘത്തിന്റെ എട്ടാം സംസ്ഥാന സമ്മേളനത്തിന്‌ നീലേശ്വരം പാലായിയിൽ ഉജ്വല തുടക്കമായി. ബാലചന്ദ്രൻ–കെ അഭിഷേക് നഗറിൽ നടന്ന പ്രതിനിധി സമ്മേളനം ജി എസ് പ്രദീപ് ഉദ്ഘാടനം ചെയ്തു.


balasagham 1.jpegബാലസംഘം പ്രതിനിധി സമ്മേളനം ജി എസ് പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു|ഫോട്ടോ: പി ദിലീപ് കുമാർ


വൈകിട്ട് അഞ്ചിന്‌ സാംസ്കാരിക സദസ് ദേശാഭിമാനി റസിഡന്റ്‌ എഡിറ്റർ എം സ്വരാജ് ഉദ്ഘാടനംചെയ്യും. 28ന് വൈകിട്ട് ആറിന് ‘സമരപർവം’ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്‌ സമാപനംകുറിച്ച്‌ 29ന് നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്‌കൂൾ മൈതാനിയിലെ ടി നാരായണൻമാസ്റ്റർ നഗറിൽ നടക്കുന്ന ബാലസംഗമത്തിൽ 25,000 കുട്ടികൾ അണിനിരക്കും. എഴുത്തുകാരി കെ ആർ മീര ഉദ്ഘാടനംചെയ്യും.


balasagham 2.jpegബാലസംഘം സംസ്ഥാന സമ്മേളന നഗരിയിൽ അവതരിപ്പിച്ച നൃത്തശില്പം|ഫോട്ടോ: പി ദിലീപ് കുമാർ






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home