ad
Deshabhimani

വീരസ്‌മരണകൾക്കൊപ്പം സമരസൂര്യനും; വി എസിന്‌ വലിയചുടുകാട്ടിൽ സ്‌മാരകം ഒരുങ്ങുന്നു

V S ACHUTHANANDAN

വി എസ്‌ അച്യുതാനന്ദൻ

വെബ് ഡെസ്ക്

Published on Jul 14, 2026, 06:18 PM | 1 min read

ആലപ്പുഴ: സിപിഐ എം സ്ഥാപിതനേതാവും കേരളത്തിന്റെ സമരസൂര്യനുമായ വി എസ്‌ അച്യുതാനന്ദന് ആലപ്പുഴ വലിയ ചുടുകാട്ടിൽ സിപിഐ എം സ്‌മാരകം ഒരുക്കുന്നു. വി എസ്‌ അനുസ്‌മരണദിനമായ ജൂലൈ 21ന്‌ പൂർത്തിയാക്കാനാവുന്ന വിധത്തിൽ നിർമാണജോലികൾ പുരോഗമിക്കുകയാണ്‌. സ്‌മാരകത്തിൽ വി എസിന്റെ ചിത്രം ഉണ്ടാവും. ചുറ്റുമതിലിൽ അരിവാളും ചുറ്റികയും ദീപശിഖയേന്തിയ കൈയും ഉണ്ടാവും. പ്രശസ്‌ത ആർക്കിടെക്ട്‌ ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ സ്‌മാരകത്തിന്റെ രൂപരേഖ തയ്യാറാക്കി നിർമിക്കുന്നത്‌.


അനുസ്‌മരണദിനത്തിൽ രാവിലെ ഒൻപതിന്‌ വലിയചുടുകാട്ടിൽ നടക്കുന്ന പുഷ്‌പാർച്ചനയിലും അനുസ്‌മരണത്തിലും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുക്കും. പകൽ 11 ന്‌ സുനിൽ പി ഇളയിടം പ്രഭാഷണം നടത്തും. വൈകിട്ട്‌ അഞ്ചിന്‌ അനുസ്‌മരണ പൊതുസമ്മേളനം പൊളിറ്റ്‌ ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.


ആലപ്പുഴ, അമ്പലപ്പുഴ, മാരാരിക്കുളം, തകഴി, കുട്ടനാട്‌ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന പൊതുപ്രകടനം തിരുവമ്പാടി, കളർകോട്‌ ജങ്‌ഷനുകളിൽനിന്ന്‌ വൈകിട്ട്‌ നാലിന് ആരംഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home