ad
Deshabhimani

print edition കമീഷൻ കാലാവധി നീട്ടാതെ സർക്കാർ: ശമ്പളപരിഷ്‌കരണത്തിൽ 
അനിശ്ചിതത്വം

kerala secretariat
avatar
ഒ വി സുരേഷ്‌

Published on Jun 27, 2026, 12:14 AM | 1 min read

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശന്പളവും പെൻഷനും പരിഷ്‌കരിക്കാനുള്ള ശുപാർശ സമർപ്പിക്കാൻ നിശ്ചയിച്ച 12–ാം കമീഷന്റെ തുടർപ്രവർത്തനം അനിശ്ചിതത്വത്തിൽ. കമീഷന്റെ കാലാവധി മെയ്‌ 23ന്‌ അവസാനിച്ചു. ഇത്‌ നീട്ടണമെന്ന ആവശ്യത്തിൽ സർക്കാർ തീരുമാനമെടുക്കുന്നില്ല. ശമ്പളപരിഷ്‌കരണം സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയെ ബാധിക്കുമെന്ന്‌ ജൂൺ 23ന്‌ നിയമസഭയിൽ സി രവീന്ദ്രനാഥിന്റെ ശ്രദ്ധക്ഷണിക്കലിന്‌ മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു. സർക്കാർ പിന്നോട്ടുപോകുന്നതിന്റെ സ‍ൂചനയാണിത്‌.


ഫെബ്രുവരി 23-നാണ് മുൻ ചീഫ്‌ സെക്രട്ടറി ഡോ. വി പി ജോയ് അധ്യക്ഷനായി കമീഷനെ നിയമിച്ച് എൽഡിഎഫ്‌ സർക്കാർ ഉത്തരവിറക്കിയത്. മൂന്നുമാസത്തിനകം റിപ്പോർട്ട്‌ നൽകാനായിരുന്നു നിർദേശം. അഡ്വ. എം രാജഗോപാലൻനായർ, റിട്ട. ധനകാര്യ അഡീഷണൽ സെക്രട്ടറി ശ്രീലത സുകുമാരൻ എന്നിവരാണ്‌ അംഗങ്ങൾ. ധനകാര്യ അഡീഷണൽ സെക്രട്ടറി വി ആർ ശോഭയാണ്‌ സെക്രട്ടറി. നിയമസഭാമന്ദിരത്തിൽ ഓഫീസ്‌ തുടങ്ങി ജോലിക്കാരെ നിയമിച്ചു. ജീവനക്കാരിൽനിന്ന്‌ നിർദേശം ക്ഷണിച്ച്‌ ചോദ്യാവലിയും പ്രസിദ്ധീകരിച്ചു. കമീഷൻ കാലാവധി നീട്ടാൻ ഏപ്രിൽ 24നാണ്‌ സർക്കാരിന്‌ കത്ത്‌ നൽകിയത്‌. തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ അതുകഴിഞ്ഞ്‌ കത്തയക്കാൻ ആവശ്യപ്പെട്ടു. പുതിയ സർക്കാർ വന്നശേഷം ആദ്യം നൽകിയ കത്തിൽ നടപടിയില്ലാത്തതിനാൽ രണ്ടാഴ്‌ച കഴിഞ്ഞ്‌ വീണ്ടും കത്തയച്ചു.


എന്നാൽ വിഷയം മന്ത്രിസഭയിൽ വരികയോ തീരുമാനമെടുക്കുകയോ ചെയ്‌തില്ല. കമീഷൻ ഓഫീസിന്‌ രണ്ടുവാഹനവും ഡ്രൈവർമാരുമുണ്ടെങ്കിലും അവർക്ക്‌ വേതനം നൽകിയിട്ടില്ല. ശന്പളപരിഷ്‌കരണം 10 വർഷത്തിലൊരിക്കലാക്കണമെന്നാണ്‌ ധവളപത്രത്തിലെ നിർദേശം. അധികബാധ്യത ഒഴിവാക്കാൻ ഇത്‌ സ്വീകരിക്കാമെന്ന അഭിപ്രായം യുഡിഎഫിലുണ്ട്‌. പുതുക്കിയ ബജറ്റും ഇക്കാര്യത്തിൽ നിശബ്‌ദമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home