ബിഹാറിലെ 3,035 സർക്കാർ അധ്യാപകർ വ്യാജ ബിരുദധാരികൾ

പട്‌ന
: ബിഹാറിലെ 3,035 സർക്കാർ അധ്യാപകർ വ്യാജ ബിരുദ സർട്ടിഫിക്കറ്റുകളുപയോഗിച്ചാണ് ജോലിയിൽ പ്രവേശിച്ചതെന്ന് കണ്ടെത്തൽ. 2006 മുതൽ 2015 വരെയുള്ള കാലയളവിലെ നിയമനങ്ങളിൽ വിജിലൻസ് ബ്യൂറോ നടത്തിയ അന്വേഷണത്തിലൂടെയാണ് തട്ടിപ്പ് പുറത്തുവന്നത്. വ്യാജ സർവകലാശാലകളിൽനിന്നും വ്യാജ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുമുള്ള രേഖകൾ ഹാജരാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്.
2015നുശേഷം നടത്തിയ നിയമനങ്ങൾക്കൂടി അന്വേഷിച്ചാൽ എണ്ണം കുതിച്ചുയരും.
വിജിലൻസ് റിപ്പോർട്ട് പുറത്തുവന്നതോടെ ബിഹാർ വിദ്യാഭ്യാസ വകുപ്പ് നടപടിയാരംഭിച്ചിട്ടുണ്ട്. പിരിച്ചുവിടൽ നടപടികൾക്ക് പുറമെ, ഇക്കാലയളവിൽ നൽകിയ ശമ്പളവും ആനുകൂല്യങ്ങളും പലിശ സഹിതം തിരിച്ചുപിടിക്കും.










0 comments