ad
Deshabhimani

റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത എൻസിസി കേഡറ്റുകൾക്ക് ഗവർണർ സ്വീകരണം നൽകി

ncc cadets governor
വെബ് ഡെസ്ക്

Published on Feb 05, 2026, 04:27 PM | 1 min read

തിരുവനന്തപുരം : ന്യൂഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത കേരളാ - ലക്ഷദ്വീപ് ഡയറക്ടറേറ്റിലെ എൻസിസി കേഡറ്റുകൾക്ക് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ലോക് ഭവനിൽ സ്വീകരണം നൽകി. ന്യൂഡൽഹിയിൽ നടന്ന മത്സരങ്ങളിൽ പങ്കെടുത്ത 17 എൻ‌സിസി ഡയറക്ടറേറ്റുകളിൽ നിന്ന് കേരളത്തെ പ്രതിനിധീകരിച്ച് 172 കേഡറ്റുകൾ റിപ്പബ്ലിക് ദിന പരേഡിലും പ്രധാനമന്ത്രിയുടെ റാലിയിലും വിവിധ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചു.


എൻ‌സി‌സിയിൽ നിന്ന് ലഭിക്കുന്ന പരിശീലനം ജീവിതത്തിലെ ഏറ്റവും വലിയ ആസ്തിയാണെന്നും അത് എപ്പോഴും നിലനിർത്താൻ കഴിയണമെന്നും ഗവർണർ കേഡറ്റുകളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. കേഡറ്റുകൾ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്തതിൻ്റെ അനുഭവങ്ങൾ ഗവർണറുമായി പങ്കു വച്ചു.


എൻസിസി കേരളാ - ലക്ഷദ്വീപ് മേഖലാ മേധാവി മേജർ ജനറൽ രമേശ് ഷൺമുഖം, എൻസിസി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ എ രാഗേഷ്, ഡയറക്ടർ കേണൽ പ്രമോദ് എം, ഗ്രൂപ്പ് കമാൻഡർമാർ, കമാൻഡിംഗ് ഓഫീസർമാർ, കണ്ടിജൻറ്റ് കമാൻഡർ കേണൽ ജയശങ്കർ ചൗധരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home