print edition സർവകലാശാല കാവിവൽക്കരണം; ഗവർണർ വിസിമാരെ ആയുധമാക്കുന്നു: കോൺഫെഡറേഷൻ

കളമശേരി: സർവകലാശാലകളെ കാവിവൽക്കരിക്കാൻ ഗവർണർ വൈസ് ചാൻസലർമാരെ ആയുധമാക്കുന്നുവെന്ന് കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് ആരോപിച്ചു.
ഇൗ നീക്കം പ്രതിരോധിക്കാതെ യുഡിഎഫ് സംഘപരിവാർ അജൻഡയ്ക്ക് സർക്കാർ ഒത്താശ ചെയ്യുകയാണ്. ആർഎസ്എസിന്റെ ഔദ്യോഗിക പരിപാടിയിൽ കേരള, എംജി, മലയാളം സർവകലാശാലകളിലെ വൈസ് ചാൻസലർമാർ പങ്കെടുത്തത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ കാവിവൽക്കരിക്കുകയെന്ന സംഘപരിവാർ അജൻഡക്കുള്ള തെളിവാണ്.
തീവ്ര രാഷ്ട്രീയ നിലപാടുകൾ പ്രചരിപ്പിക്കുന്ന വേദിയിൽ പദവിയും ചട്ടങ്ങളും മറന്ന് ചാൻസലർമാർ എത്തിയത് ഒരുതരത്തിലും ന്യായീകരിക്കാനാകില്ല.
എംജി സർവകലാശാല വിസിയുടെ കാലാവധി അവസാനിച്ചപ്പോൾ താൽക്കാലിക പദവിയിലേക്ക് പാനൽ സമർപ്പിക്കാതെ യുഡിഎഫ് സർക്കാർ സംഘപരിവാർ അനുകൂല വൈസ് ചാൻസലറെ നിയമിക്കാൻ ഗവർണർക്ക് അവസരമൊരുക്കി.
സെനറ്റിലേക്ക് 19 സംഘപരിവാർ അനുകൂലികളെ ചാൻസലർ നോമിനേറ്റ് ചെയ്തതിനെതിരെ സർക്കാർ പ്രതികരിച്ചിട്ടുമില്ല. സർവകലാശാലകളെ തകർക്കാനുള്ള നീക്കങ്ങളെ എതിർക്കുമെന്നും കോൺഫെഡറേഷൻ പ്രസിഡന്റ് ഡോ. പി കെ ബിജുവും, ജനറൽ സെക്രട്ടറി ഹരിലാലും പറഞ്ഞു.










0 comments