'ജന്തർമന്തറിൽ കണ്ടത് പ്രതീക്ഷയുടെ മുഖമല്ല': യുവജന പ്രക്ഷോഭത്തെ അവഹേളിച്ച് ഗവർണർ

ഡല്‍ഹിയില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭം, രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍
തിരുവനന്തപുരം: നീറ്റ് ക്രമക്കേടിനെതിരായ ജന്തർമന്തറിലെ യുവജന പ്രക്ഷോഭത്തെ അവഹേളിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. മാർ ബസേലിയസ് കോളേജിലെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംസാരിക്കവെയാണ് പ്രക്ഷോഭത്തെ ഗവർണറുടെ വിവാദ പരാമര്‍ശം. ജന്തർമന്തറിൽ കണ്ടത് ഇന്ത്യൻ യുവതയുടെ പ്രതീക്ഷയുടെ മുഖമല്ലെന്നും നേതാക്കൾക്കെതിരെ പോസ്റ്റുകൾ ഇടരുതെന്നും ഗവർണർ പറഞ്ഞു.
നേരത്തെ വിദ്യാർഥികളുടെ പ്രതിഷേധം സമൂഹത്തിന് നാണക്കേടാണെന്ന് യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ പറഞ്ഞിരുന്നു. ജന്തർ മന്തറിലെ വിദ്യാർഥികളുടെ പ്രതിഷേധം നമ്മുടെ സാംസ്കാരിക മൂല്യങ്ങൾക്ക് നിരക്കുന്നതല്ലെന്നും ഇത് സമൂഹത്തിന് തന്നെ അപമാനമുണ്ടാക്കിയെന്നും ആനന്ദി പട്ടേല്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് വിദ്യാർഥി പ്രക്ഷോഭത്തെ അവഹേളിച്ച് കേരളാ ഗവർണറും രംഗത്തുവന്നത്.
നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ടായിരുന്നു വിദ്യാർഥികൾ രാജ്യതലസ്ഥാനത്ത് പ്രതിഷേധിച്ചത്. വിദ്യാർഥി പ്രതിഷേധത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രഥാൻ രാജിവെയ്ക്കുകയും ചെയ്തിരുന്നു.









0 comments