ad
Deshabhimani

പട്ടാമ്പിയിൽ ക്ഷേത്രത്തിൽ ബിജെപി നേതാക്കളുടെ കവർച്ച; ഇരുമ്പ് പൈപ്പ് മുറിച്ച് കടത്തി

Sri Thiruvalayanad Bhagavathy temple robbery bjp leaders booked

ബിജെപി നേതാക്കൾ ക്ഷേത്രത്തിൽ കയറിയതിന്റെ സിസിടിവി ദൃശ്യങ്ങളിൽനിന്ന്

വെബ് ഡെസ്ക്

Published on Sep 11, 2026, 01:20 PM | 1 min read

പട്ടാമ്പി: പട്ടാമ്പി എറയൂർ ശ്രീതിരുവളയനാട് ഭഗവതി ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി കവര്‍ച്ച നടത്തിയതിൽ ബിജെപി നേതാക്കൾക്കെതിരെ കേസെടുത്തു. ബിജെപി കൊപ്പം മണ്ഡലം വൈസ് പ്രസിഡന്റ് എം പരമേശ്വരൻ, ബിജെപി മുൻ പഞ്ചായത്ത് പ്രസിഡന്റ് ചില്ലവീട്ടിൽ ഗോപിനാഥൻ എന്നിവർക്കെതിരെയാണ് കൊപ്പം പൊലീസ് കേസെടുത്തത്.


സെപ്‌തംബർ മൂന്നിന് പകൽ 11.13നാണ് സംഭവം. ക്ഷേത്രത്തിലെ നിരീക്ഷണ കാമറ കറുത്ത തുണികൊണ്ട് മറയ്ക്കുകയും പാട്ടുകൊട്ടിലിനും ക്ഷേത്ര ഓഡിറ്റോറിയത്തിനും ഇടയിലുള്ള സ്ഥലത്ത് സ്ഥാപിച്ച പൂട്ടും 30 അടി നീളവും 4 ഇഞ്ച് വീതിയും ഒന്നര ഇഞ്ച് കനവുമുള്ള ഇരുമ്പ് സ്ക്വയർ പൈപ്പും അറുത്ത് കൊണ്ടുപോയി എന്നാണ് കേസ്. പ്രതികൾ ക്ഷേത്രത്തിൽ കയറുകയും രണ്ട് നിരീക്ഷണ കാമറകൾ മറയ്ക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home