Deshabhimani

print edition കിഫ്‌ബിക്കെതിരെ സർക്കാർ; തീരുമാനിച്ച പദ്ധതികൾ ഇല്ലാതാകും

KIIFB SATHEESAN MODI
avatar
ഒ വി സുരേഷ്‌

Published on Oct 22, 2026, 01:30 AM | 1 min read

തിരുവനന്തപുരം: കിഫ്‌ബിയെ ഇല്ലാതാക്കുന്നതോടെ സർക്കാർ തകർക്കുന്നത്‌ സംസ്ഥാനത്തിന്റെ വൻകിട പദ്ധതികളുടെ ഭാവിയെ. ശബരിപാതയ്‌ക്ക്‌ ഭൂമിയേറ്റെടുക്കാൻ 1900 കോടിരൂപയുടെ അനുമതി നൽകിക്കൊണ്ടുള്ളഫെബ്രുവരി നാലിന്റെ എൽഡിഎഫ്‌ മന്ത്രിസഭാ തീരുമാനമാകും അപ്രസക്തമാകുന്നവയിൽ ഏറ്റവും അവസാനത്തേത്‌. ഫെബ്രുവരി 13ന്‌ ചേർന്ന കിഫ്‌ബി ഡയറക്ടർ ബോർഡ്‌ 8770 കോടിയുടെ 25 പദ്ധതികൾക്കാണ്‌ അനുമതി നൽകിയിരുന്നു. ഇ‍ൗ പദ്ധതികളും ഇല്ലാതാകുന്നവയുടെ കൂട്ടത്തിലുണ്ട്‌.


കേശവദാസപുരംമുതൽ അങ്കമാലിവരെ എംസി റോഡ്‌ നാലുവരിപ്പാതയാക്കാൻ 5217 കോടി രൂപ അനുവദിക്കാൻ ഫെബ്രുവരി 13ന്‌ അംഗീകാരം നൽകിയിരുന്നു. 689.45 കോടിയുടെ 14 പദ്ധതികൾക്ക്‌ ധനാനുമതിയും 8081 കോടിയുടെ 11 പദ്ധതികൾക്ക്‌ തത്വത്തിൽ അംഗീകാരവും നൽകി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കിഫ്‌ബിയുടെ 56–ാംബോർഡ്‌ യോഗത്തിലായിരുന്നു തീരുമാനം. ശബരിപാതയെ വിഴിഞ്ഞവുമായി ബന്ധിപ്പിക്കാനാകുമോ എന്ന്‌ പഠനം നടത്താൻ എൽഡിഎഫ്‌ സർക്കാരിന്റെ അവസാന ബജറ്റിൽ രണ്ടു കോടി നീക്കിവച്ചിരുന്നു. ഇത്‌ യുഡിഎഫ്‌ സർക്കാരിന്റെ പുതുക്കിയ ബജറ്റിലില്ല. എംസി റോഡ്‌ നാലുവരിപ്പാതയാക്കുന്നതിനൊപ്പം കിളിമാനൂർ, നിലമേൽ, ചടയമംഗലം, ആയൂർ, കൊട്ടാരക്കര, പന്തളം, ചെങ്ങന്നൂർ ബൈപാസുകളും ലക്ഷ്യമിട്ടിരുന്നു. പത്തുവർഷത്തിനുള്ളിൽ 1.10 ലക്ഷം കോടിയുടെ പദ്ധതികളാണ്‌ തീരുമാനിച്ചത്‌. 96,554.53 കോടിയുടെ 1216 പദ്ധതിക്ക്‌ അനുമതി നൽകി. 44,414.91 കോടിയുടെ 814 പദ്ധതിക്ക്‌ ടെൻഡർ വിളിച്ചു. 41,701.99 കോടിയുടെ 744 പദ്ധതിക്ക്‌ കരാറായി. 24,734.58 കോടിയുടെ പദ്ധതികൾ പൂർത്തിയാക്കി. 38,535 കോടി രൂപ ചെലവിട്ടു. പതിനായിരം കോടിയോളം രൂപ ബാങ്കിലുണ്ട്‌.


യുഡിഎഫ്‌ അധികാരത്തിലെത്തുംമുമ്പുതന്നെ ശത്രുതാപരമായ നിലപാടായിരുന്നു കിഫ്‌ബിയോട്‌. കോർപറേറ്റ്‌ അജണ്ടകൾക്ക്‌ തടസ്സമാകുമെന്നതാണ്‌ കാരണം. കിഫ്‌ബിയെ പൊളിച്ചെഴുതുമെന്ന്‌ ബജറ്റിലും ധവളപത്രത്തിലും പ്രഖ്യാപിച്ചിരുന്നു. മെയ്‌ 29ന്‌ ചേർന്ന ബോർഡ്‌ യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞു. തുടർന്ന്‌, അനുമതിയായ പദ്ധതികൾക്ക്‌ പണം നൽകേണ്ടെന്നും പുതിയ വായ്‌പയിലൂടെ ഫണ്ട്‌ സമാഹരണം വേണ്ടെന്നും സർക്കാർ നിർദേശിക്കുകയായിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home