print edition യുപി സ്‌കൂളുകളിലെ പിടിസിഎം തസ്‌തിക ഇല്ലാതാക്കി

ജയൻ ഇടയ്‌ക്കാട്
Published on Nov 09, 2026, 12:28 AM | 1 min read
കൊല്ലം: സർക്കാർ യുപി സ്‌കൂളുകളിൽ പാർട് ടൈം കണ്ടിജന്റ് മീനിയൽ (പിടിസിഎം) തസ്‌തിക നിർത്തലാക്കി. നിലവിൽ പിടിസിഎം തസ്‌തികയിൽ തുടരുന്നവർ വിരമിച്ചാൽ പുതിയ നിയമനം നടത്തേണ്ടതില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്‌ടർ ഉത്തരവിറക്കി. സംസ്ഥാനത്തെ 871 സർക്കാർ യുപി സ്‌കൂളുകളിലായി പ്യൂൺ, പിടിസിഎം തസ്തികകളാണ് അടിസ്ഥാന തലത്തിലുള്ളത്.
മൂത്രപ്പുരകളും ക്ലാസ് മുറികളും സ്‌കൂൾ പരിസരവും വൃത്തിയാക്കുന്നത് പിടിസിഎം തസ്തികയിലുള്ളവരാണ്. രാവിലെ 8.30 മുതൽ പകല്‍ 12.30വരെയാണ് ജോലി സമയം. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർ ഓഫീസിൽ അഭിമുഖം നടത്തി തയ്യാറാക്കുന്ന പട്ടികയിൽനിന്ന് കലക്ടർമാരാണ് നിയമനം നടത്തുന്നത്. പിടിസിഎം തസ്‌തിക ഇല്ലാതാകുന്നതോടെ സ്‌കൂളുകളിലെ ശുചീകരണം നിലയ്‌ക്കും.
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർ, ജില്ലാ ഓഫീസർ, ഉപജില്ലാ ഓഫീസർ എന്നിവരുടെ ഓഫീസുകളിലെ ഫുൾ ടൈം കണ്ടിജന്റ് മീനിയലുമാർക്ക് പുതിയ ഉത്തരവ് ബാധകമാക്കിയിട്ടില്ല.









0 comments