ad
Deshabhimani

‘തൂഫാൻ പോരാളികളായി ഗുണ്ടകൾ’: ആ സഹായം വേണ്ടെന്ന് സിറ്റി പൊലീസ് കമീഷണർ

kochi City Police   Toofaan.jpg
വെബ് ഡെസ്ക്

Published on Jul 01, 2026, 12:52 PM | 2 min read

കൊച്ചി: ലഹരിക്കെതിരായ തൂഫാൻ ദ നാർകോ ഹണ്ടിന് ഗുണ്ടകളുടെ സഹായം വേണ്ടെന്നും നിയമപരമായി മുന്നോട്ട് പോയി ലഹരി മാഫിയയെ നേരിടുമെന്നും സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ് കുമാർ. കൊച്ചിയിൽ കെ സുധാകരൻ എംപി കുപ്രസിദ്ധ ഗുണ്ടകളുടെയും ക്രിമിനലുകളുടെയും വിളിച്ച് ചേർത്ത ‘തൂഫാൻ പോരാളി’ യോ​ഗത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കൊച്ചി നടന്ന ഗുണ്ടകളുടെതൂഫാൻ യോഗം സ്വകാര്യപരിപാടിയാണെെന്നും അതിനെ കുറിച്ച് ഇതുവരെ അന്വേഷണം നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


നഗരത്തിന്‌ പുറത്ത്‌ ഒരു ഹോട്ടലിലെ മിനി കോൺഫറൻസ്‌ ഹാളിലായിരുന്നു യോഗം. കോൺഗ്രസുമായും വിശേഷിച്ച്‌ കെ സുധാകരനുമായും അടുപ്പംപുലർത്തുന്നവരാണ്‌ യോഗത്തിൽ പങ്കെടുത്തവരെല്ലാം. വിവിധ ജില്ലകളിൽ നൂറിലേറെ ക്രിമിനൽ കേസുകളിൽ പ്രതികളായ ഇരുപതോളംപേരാണ്‌ യോഗത്തിൽ പങ്കെടുത്തത്‌. കൊപ്ര ഹാരിസ് എന്ന മട്ടാഞ്ചേരി ഹാരിസ്, തോക്ക് കേസിലെ പ്രതി റിയാസ്, കുപ്രസിദ്ധ ഗുണ്ട പുലി നസീർ, കൊച്ചിയിലെ ബ്യൂട്ടി പാർലർ വെടിവയ്‌പ്‌ കേസിലെ പ്രതി ബിലാൽ തുടങ്ങിയവർ പങ്കെടുത്തിരുന്നു.


ബാറിലെ ആക്രമണം: പ്രതി കെ സുധാകരന്റെ ‘തൂഫാൻ’ പോരാളി


ബാറിലെ ആക്രമണത്തിൽ മട്ടാഞ്ചേരി പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത പ്രതി കോൺഗ്രസ്‌ നേതാവ്‌ കെ സുധാകരൻ എംപി വിളിച്ച തൂഫാൻ യോഗത്തിൽ പങ്കെടുത്തയാൾ. മട്ടാഞ്ചേരി സ്വദേശി ഷിബുവിനെയാണ്‌ പൊലീസ്‌ തിങ്കളാഴ്‌ച അറസ്‌റ്റ്‌ ചെയ്‌തത്‌. സുധാകരന്റെ യോഗത്തിൽ ഇയാൾ മുൻനിരയിൽ ഇരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.


കുപ്രസിദ്ധ ഗുണ്ട, ക്രിമിനൽ സംഘങ്ങളുടെ യോഗം കൊച്ചിയിൽ കഴിഞ്ഞദിവസമാണ്‌ കെ സുധാകരൻ വിളിച്ചത്‌. ക്രിമിനൽ കേസുകളുടെ വിശദാംശങ്ങൾ ചോദിച്ച സുധാകരൻ ആഭ്യന്തരവകുപ്പ്‌ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാന്റെ വിവരങ്ങൾ ഇവരുമായി പങ്കിട്ടിരുന്നു. ഗുണ്ടകളെ പങ്കെടുപ്പിച്ച്‌ നടത്തിയ യോഗം വിവാദമായതിനു പിന്നാലെയാണ്‌ ഇതിൽ പങ്കെടുത്ത ഷിബു ബാർ ആക്രമണക്കേസിൽ അകത്തായത്‌.

തിങ്കൾ പകൽ 2.30 ഓടെ മട്ടാഞ്ചേരി അലങ്കാർ ബാറിലായിരുന്നു അക്രമം. മട്ടാഞ്ചേരി സ്വദേശി ഷമീറിനാ (46)നാണ് ഷിബുവിന്റെയും ഷിഹാബിന്റെയും ആക്രമണത്തിൽ പരിക്കേറ്റത്. വാക്കുതർക്കത്തെ തുടർന്ന് ബിൽ കൗണ്ടറിന് സമീപംവച്ച് ഷമീറിനെ ഷിബു കഴുത്തിന് പിടിച്ച് തള്ളി. തുടർന്ന്‌ കൈയിലുണ്ടായിരുന്ന ചുറ്റികകൊണ്ട് മുഖത്തും തലയിലും അടിക്കുകയും ക്രൂരമായി ചവിട്ടുകയും ചെയ്‌തു. ബാറിൽനിന്ന്‌ പുറത്തുപോയി മടങ്ങിയെത്തിയും മർദിച്ചു. ഗുരുതര പരിക്കേറ്റ ഷമീർ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home