ad
Deshabhimani

ആശുപത്രിയിൽ ഗുളിക മാറി നൽകി; അബോധാവസ്ഥയിലായിരുന്ന രോ​ഗി മരിച്ചു

Wrong Medication nadapuram chandran.jpg
വെബ് ഡെസ്ക്

Published on Jul 01, 2026, 01:35 PM | 1 min read

നാദാപുരം: നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഗുളിക മാറി നൽകിയ ഗുരുതരാവസ്ഥയിലായ രോ​ഗി മരിച്ചു. അബോധാവസ്ഥയിലായ രോഗി മുടവന്തേരി സ്വദേശി പാലൊള്ളത്തിൽ ചന്ദ്രനാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെയോടെയാണ് അന്ത്യം.


കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറുടെ നിർദേശപ്രകാരം നാദാപുരം താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റായത്. നൽകേണ്ട ചികിത്സ മെഡിക്കൽ കോളേജിൽനിന്ന് നിർദേശിച്ചിരുന്നു. ഡ്യൂട്ടി ഡോക്ടർ ചന്ദ്രന് ഉറക്കഗുളിക എഴുതി നൽകി. തുടർന്ന് ചന്ദ്രൻ അബോധാവസ്ഥയിലായി. മക്കൾ ഡോക്ടർമാരുമായി സംസാരിച്ചെങ്കിലും മറുപടി നൽകിയില്ല.


ചന്ദ്രൻ നാദാപുരം താലൂക്ക് ആശുപത്രി മെഡിക്കൽ സൂപ്രണ്ടിന് പരാതി നൽകി. ഇതേ വാർഡിൽ ചന്ദ്രൻ എന്ന മറ്റൊരു രോഗി ഉണ്ടായിരുന്നു. ഇയാൾക്ക് നൽകേണ്ട ഗുളിക മാറി നൽകി എന്നാണ്‌ പരാതി. ഡ്യൂട്ടി ഡോക്ടർ ആശുപത്രി രേഖ തിരുത്തിയതായും പരാതിയിൽ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home