ad
Deshabhimani

ബൈക്കിൽ തട്ടിയെന്ന് ആരോപണം: കോഴിക്കോട് ​ഓട്ടോ ഡ്രൈവർക്കുനേരെ ആൾക്കൂട്ട മർദനം

KOZHIKKODE MOB LYNCHING AGAINST AUTO DRIVER

Screengrab

വെബ് ഡെസ്ക്

Published on Dec 31, 2025, 09:06 AM | 1 min read

വടകര: കോഴിക്കോട് തിരുവള്ളൂരിൽ യുവാവിനെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു. പേരാമ്പ്ര സ്വദേശിയായ ​ഗുഡ്സ് ഓട്ടോ ഡ്രൈവർക്കാണ് മർദനമേറ്റത്. ഓട്ടോറിക്ഷ ബൈക്കിൽ തട്ടിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം.


തിങ്കൾ രാത്രിയിലായിരുന്നു സംഭവം. തിരുവള്ളൂരിൽവെച്ച് ഓട്ടോറിക്ഷ ബൈക്കുമായി തട്ടി. തുടർന്ന് യുവാവുമായി ബൈക്കിലുണ്ടായിരുന്നവർ തർക്കത്തിലേർപ്പെടുകയും പിന്നീട് ഒരുസംഘം ആളുകൾ മർദിക്കുകയുമായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.


ബന്ധുക്കൾ വടകര പൊലീസിൽ പരാതി നൽകി. യുവാവ് മാനസിക പ്രശ്നത്തിന് ചികിത്സ തേടിയിരുന്നയാളാണെന്ന് ബന്ധുക്കൾ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home