ad
Deshabhimani

കൊടകരയിലെ അടച്ചിട്ട വീട്ടിൽ 53 പവൻ മോഷണം

kodakara gold robbery

മോഷണം നടന്ന വീട്ടിൽ പൊലീസ് നായ പരിശോധന നടത്തുന്നു

വെബ് ഡെസ്ക്

Published on Feb 11, 2025, 07:37 PM | 1 min read

കൊടകര: പെരിങ്ങാംകുളത്ത് പൂട്ടിയിട്ടിരുന്ന വീട്ടിൽ സൂക്ഷിച്ചിരുന്ന 53 പവനോളം സ്വർണ്ണാഭരണങ്ങൾ മോഷണം പോയി. കൈപ്പിള്ളി രാധാകൃഷ്ണന്റെ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസം രാത്രിയാണ്‌ സ്വർണാഭരണങ്ങൾ മോഷണം പോയത്.


ജനൽ കമ്പികൾ അറുത്തു മാറ്റി അകത്ത് കടന്ന മോഷ്ടാവ് പല മുറികളിലായി സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു. രാജസ്ഥാനിൽ വിനോദ യാത്ര പോയിരിക്കുകയാണ്‌ രാധാകൃഷ്ണനും കുടുംബവും. ചൊവ്വാഴ്ച രാവിലെ എത്തിയ വീട്ട് ജോലിക്കാരിയാണ് മോഷണവിവരം ആദ്യം അറിഞ്ഞത്.


റൂറൽ എസ്‌പി, ചാലക്കുടി ഡിവൈഎസ്‌പി കെ സുമേഷ്, എന്നിവരുടെ നേതൃത്വത്തിൽ കൊടകര പോലിസ്, പോലിസ് നായ സ്റ്റെല്ലയുമായി ഡോഗ് സ്‌ക്വാഡ്, ഫിംഗർ പ്രിന്റ് വിദഗ്ദർ തുടങ്ങിയവർ അന്വേഷണത്തിനായി സ്ഥലത്തെത്തി. സംഭവത്തിൽ കൊടകര പോലിസ് കേസെടുത്തിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home