ad
Deshabhimani

വീടുകയറി സ്വർണാഭരണ മോഷണം: പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

theft 2.
വെബ് ഡെസ്ക്

Published on May 10, 2026, 07:05 PM | 1 min read

കൊച്ചി: വീടുകയറി സ്വർണാഭരങ്ങൾ മോഷ്ടിക്കുന്നയാളെ കാപ്പ ചുമത്തി ജയിലിലടച്ചു.എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ പ്രിയങ്ക ജി ആണ് ഉത്തരവിട്ടത്. കുട്ടമംഗലം നെല്ലിമറ്റം മാങ്കുഴിക്കുന്നേൽ വീട്ടിൽ ബിജു (ആസിഡ് ബിജു 51) വിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്.


രാത്രിയിൽ ഭവന ഭേദനം നടത്തി സ്ത്രീകളുടേയും, കുട്ടികളുടേയും സ്വർണാഭരണങ്ങൾ കവർച്ച ചെയ്യുന്നതാണ് രീതി. 2022 മാർച്ചിൽ പെരിന്തൽമണ്ണയിൽ സമാന കുറ്റം കൃത്യം നടത്തിയതിന് പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഇയാളെ 3 വർഷത്തേക്ക് ശിക്ഷിച്ചിരുന്നു.

പെരുമ്പാവൂർ, കുറുപ്പംപടി, പൊന്നാനി, ഷൊർണൂർ, കോതമംഗലം, കുന്നത്തുനാട്, പാലക്കാട് ചാലിശ്ശേരി, പെരിന്തൽമണ്ണ തുടങ്ങിയ പൊലീസ് സ്റ്റേഷൻ പരിധികളിൽ കേസിൽ ഉൾപ്പെട്ടയാളാണ് ബിജു.ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ബിജു കഴിഞ്ഞ ഫെബ്രുവരിയിൽ പെരുമ്പാവൂർ വട്ടയ്ക്കാട്ടുപടി ഭാഗത്ത് രാത്രി ഒരു വീട്ടിൽ അതിക്രമിച്ച് കയറി ഉറങ്ങി കിടന്ന വയോധികയുടെ ഒന്നര പവന്റെ സ്വർണമാല കവർച്ച നടത്തി. പിന്നാലെ പെരുമ്പാവൂർ പൊലീസ് കേസെടുത്തു. ഇതിനു പിന്നാലെയാണ് നടപടി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home