ad
Deshabhimani

സ്വർണവില താഴേക്ക്; ഇന്ന് ഒറ്റയടിക്ക് പവന് 760 രൂപ കുറഞ്ഞു

gold
വെബ് ഡെസ്ക്

Published on Jun 08, 2026, 11:28 AM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്. ഇന്ന് ഒറ്റയടിക്ക് പവന് 760 രൂപ കുറഞ്ഞ് 1,11,240 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 95 രൂപ കുറഞ്ഞ് 13,905 രൂപയായി.


18 കാരറ്റ് സ്വർണം ഗ്രാമിന് 95 രൂപ കുറഞ്ഞ് 11,425 രൂപയും പവന് 91,400 രൂപയുമാണ് പുതിയ നിരക്ക്. 14 കാരറ്റ് സ്വർണം ഗ്രാമിന് 8,900 രൂപയും പവന് 71,200 രൂപയുമാണ് ഇന്നത്തെ വില. 9 കാരറ്റ് സ്വർണം ഗ്രാമിന് 5,740 രൂപയും പവന് 45,920 രൂപയിലുമെത്തി.


പശ്ചിമേഷ്യൻ സംഘർഷം കനക്കുന്നതും ഇറാൻ-അമേരിക്ക സമാധാന കരാർ യാഥാർഥ്യമാകുന്നത് അനിശ്ചിതമായി നീളുന്നതുമാണ് സ്വർണവിലയിലെ നിലവിലെ ചാഞ്ചാട്ടങ്ങൾക്ക് കാരണം. കഴിഞ്ഞ ഡിസംബർ 23നാണ് കേരളത്തിൽ സ്വർണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. തുടർന്ന് ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണവിലയിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന റെക്കോഡ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home