ഡിഎസ്എസ്എസ്ബി റിക്രൂട്ട്മെന്റ്; ഡൽഹി സർക്കാരിൽ 1979 അവസരം

ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് (DSSSB) ഡൽഹി സർക്കാരിന്റെ വിവിധ വകുപ്പുകളിലെ ഒട്ടനവധി ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ്, ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (TGT), സ്പെഷ്യൽ എഡ്യൂക്കേറ്റർ, ഐടി. അസിസ്റ്റന്റ്, ഫിറ്റർ തുടങ്ങി വ്യത്യസ്ത തസ്തികകളിലായി ആകെ 1979 ഒഴിവുകളിലേക്കാണ് അപേക്ഷ സ്വീകരിക്കുന്നത്.
ഡൽഹി നാഷണൽ കാപിറ്റൽ ടെറിട്ടറി (NCT) സർക്കാരിനുകീഴിലുള്ള വിവിധ -തദ്ദേശ സ്ഥാപനങ്ങളിലേക്കും വകുപ്പുകളിലേക്കുമാണ് നിയമനംനടക്കുന്നത്. ഡൽഹിയിലായിരിക്കും നിയമനസ്ഥലം.
ഇന്ത്യയിലെവിടെയുമുള്ള ഉദ്യോഗാർഥികൾക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം. എന്നാൽ ഡൽഹിക്ക് പുറത്തുള്ള ഒബിസി വിഭാഗക്കാരെ ജനറൽ വിഭാഗത്തിലായിരിക്കും പരിഗണിക്കുക.
പത്താം ക്ലാസ്, പ്ലസ് ടു, ഐടിഐ, 3 വർഷത്തെ എൻജിനിയറിങ് ഡിപ്ലോമ, വിവിധ വിഷയങ്ങളിലുള്ള ബിരുദം, ബിഇ/ബിടെക്, അല്ലെങ്കിൽ ബന്ധപ്പെട്ട ശാസ്ത്ര-മാനവിക വിഷയങ്ങളിലെ ബിരുദാനന്തര ബിരുദം എന്നിവയാണ് തസ്തികകൾക്ക് അനുസൃതമായ അടിസ്ഥാന യോഗ്യതകൾ.
തസ്‌തികകളുടെ സ്വഭാവമനുസരിച്ച് പ്രായപരിധിയിൽ മാറ്റങ്ങളുണ്ട്. ഭൂരിഭാഗം തസ്തികകൾക്കും 18 – 27 വയസാണ്. നിയമാനുസൃത ഇളവ് ലഭിക്കും.
കംപ്യൂട്ടർ അധിഷ്ഠിത ഒബ്ജക്ടീവ് പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. ആവശ്യമെങ്കിൽ ചില തസ്തികകൾക്ക് സ്കിൽ ടെസ്റ്റോ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റോ ഉണ്ടായിരിക്കും. ഡൽഹി/എൻസിആർ മേഖലകളിലായിരിക്കും പരീക്ഷാ കേന്ദ്രങ്ങൾ.
അപേക്ഷാഫീസ് 100 രൂപ. വനിതകൾ, എസ്‌സി, എസ്‌ടി, ഭിന്നശേഷിക്കാർ , മുൻ സൈനികർ എന്നിവർക്ക് ഫീസില്ല. ബോർഡിന്റെ ഔദ്യോഗിക പോർട്ടലായ https://dsssbonline.nic.in വഴി ഓൺലൈനായി രജിസ്റ്റർ ചെയ്ത് വേണം അപേക്ഷിക്കാൻ അവസാന തീയതി: ജൂലൈ 15. കൂടുതൽ വിവരങ്ങൾക്ക് delhi.gov.in കാണുക.









0 comments