ad
Deshabhimani

മുംബൈയിൽ ബസ് അപകടം; അഞ്ച് വാഹനങ്ങൾ തകർത്തു, ഒരാൾ മരിച്ചു

Bus

മുംബൈയിലെ ബെസ്റ്റ് ബസ് അപകടം |Photo:NDTV

വെബ് ഡെസ്ക്

Published on Jun 08, 2026, 01:09 PM | 1 min read

മുംബൈ : മുംബൈയിലെ പൊതുഗതാഗത സർവീസായ 'ബെസ്റ്റ്' ബസ് നിയന്ത്രണം വിട്ട് അഞ്ച് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി വൻ അപകടം. ദാദർ റെയിൽവേ സ്റ്റേഷന് സമീപം ഇന്ന് രാവിലെ 10.45-നാണ് സംഭവം. അപകടത്തിൽ ഒരാൾ മരിക്കുകയും ഒരാൾ അതീവ ഗുരുതരാവസ്ഥയിലാവുകയും ചെയ്തു. തിരക്കേറിയ റോഡിലൂടെ അമിതവേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് രണ്ട് ഇരുചക്ര വാഹനങ്ങൾ, ഇലക്ട്രിക് കാർ, ടാക്സി, ബലേനോ കാർ എന്നിവയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.


അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ സിയോൺ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഏകദേശം 25 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവ് ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരിച്ചതായി അസിസ്റ്റന്റ് മെഡിക്കൽ ഓഫീസർ അറിയിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഋഷഭ് ഗുപ്ത (25-30 വയസ്സ്) എന്ന യുവാവ് നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മറ്റ് രണ്ട് പേർക്ക് നെഞ്ചിനും തോളിനും പരിക്കേറ്റു.


ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗത്തെ ചില്ലുകൾ പൂർണ്ണമായും തകർന്നു. അപകടത്തെത്തുടർന്ന് ദാദർ മേഖലയിൽ മണിക്കൂറുകളോളം വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. തുടർന്ന് ക്രെയിൻ ഉപയോഗിച്ചാണ് തകർന്ന വാഹനങ്ങൾ റോഡിൽ നിന്നും മാറ്റിയത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബെസ്റ്റ് ബസുകൾ മുൻപും മുംബൈയിൽ നിരവധി അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home