തിരുവനന്തപുരം വെള്ളനാട് നാലാം ക്ലാസുകാരി ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട്ടിൽ നാലാം ക്ലാസുകാരിയെ വീട്ടിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളനാട് കുളക്കോട് അനുഭവനിൽ 10 വയസുകാരിയായ ദിൽഷിതയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ദിൽഷിത അനുജത്തിയോടൊപ്പം കളിക്കുകയായിരുന്നെന്നും ഇതിനിടെയാണ് ശുചി മുറിയിൽ കയറി കുട്ടി വാതിൽ അടച്ചതെന്നും പറയുന്നു. മുകളിലേക്ക് കയറി പോയ കുട്ടിയെ കാണാത്തതിനെ തുടർന്ന് അപ്പൂപ്പൻ അന്വേഷിച്ചപ്പോൾ ആണ് തൂങ്ങിയ നിലയിൽ കണ്ടത്. വീട്ടിൽ ഈ സമയം അപ്പൂപ്പനും അമ്മൂമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. അമ്മ ക്ഷേത്രത്തിൽ പോയിരിക്കുകയായിരുന്നു. കുടുംബ പ്രശ്നങ്ങൾ കാരണം അച്ഛനുമായി അകന്നു കഴിയുകയാണ്.








0 comments