Deshabhimani

ജർമനിയിലെ തീപിടിത്തം; നോവയുടെ സംസ്‌കാരം ഇന്ന്

nova sabu
വെബ് ഡെസ്ക്

Published on Oct 24, 2026, 07:21 AM | 1 min read

കട്ടപ്പന : ജർമനിയിൽ അപ്പാർട്ട്മെന്റിലുണ്ടായ തീപിടുത്തത്തിൽ കൊല്ലപ്പെട്ട കട്ടപ്പന ശാന്തിഗ്രാം കൊച്ചെടാട്ടേൽ നോവ സാബു(25) വിന്റെ സംസ്‌കാരം ശനിയാഴ്ച നടക്കും. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം രാവിലെ ഒമ്പതോടെ വീട്ടിലെത്തിക്കും. സംസ്‌കാരം പകൽ മൂന്നിന് വീട്ടുവളപ്പിൽ. മൃതദേഹം വെള്ളി രാത്രി 8.15നാണ് മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചത്. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക നേതാക്കൾ അന്ത്യോപചാരമർപ്പിക്കും. കഴിഞ്ഞ 13ന് പുലർച്ചെ 4.15ഓടെ ജർമനിയിലെ ബോഹുമിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തിൽ നോവയടക്കം മൂന്ന് മലയാളികളാണ് കൊല്ലപ്പെട്ടത്.


കഴിഞ്ഞ 13ന്‌ പുലർച്ചെയാണ് ജർമനിയിലെ ഫ്ലാറ്റിൽ തീപിടിത്തമുണ്ടായത്‌. സംഭവത്തിൽ കെട്ടിടത്തിനു തീയിട്ട റുമാനിയൻ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അപകടം നടക്കുന്നതിന്റെ തലേ ദിവസം റുമാനിയക്കാരനും അപ്പാർട്മെന്റിൽ താമസിക്കുന്ന ചിലരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന്റെ പ്രതികാരത്തിനായി ഇയാൾ താഴത്തെ നിലയിലെ ഇടനാഴിയിൽ സൂക്ഷിച്ചിരുന്ന കുട്ടികളുടെ സ്ട്രോളറുകൾക്ക് തീവച്ചതാകാമെന്നുമാണ് പൊലീസ് പറയുന്നത്. തീ പടർന്നുണ്ടായ പുക ശ്വസിച്ചാണ് മൂവരും മരിച്ചതെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു. കെട്ടിടത്തിലെ ഏക രക്ഷാമാർഗമായ തടികൊണ്ടുള്ള കോവണി പൂർണമായി കത്തിനശിച്ചതോടെ ഇവർക്ക് പുറത്തിറങ്ങാൻ സാധിച്ചിരുന്നില്ല. മാസങ്ങൾക്ക് മുൻപ് മാത്രമാണ് മൂവരും ജർമനിയിൽ എത്തിയത്. സ്വകാര്യ വെയർഹൗസിൽ ജീവനക്കാരിയായിരുന്നു അഞ്ജലി. ജിം ട്രെയിനറായി ജോലി ചെയ്യുകയായിരുന്നു നോവ. ജർമനിയിലെ ട്രാവൽ ഏജൻസിയുമായി ബന്ധപ്പെട്ട ജീവനക്കാരനായിരുന്നു സിവിൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home