ad
Deshabhimani

ഗുണ്ടകളുടെ ഏറ്റുമുട്ടൽ; 10 പേർക്കെതിരെ കേസെടുത്ത് പൊലീസ്

police
വെബ് ഡെസ്ക്

Published on Jun 09, 2025, 08:39 AM | 1 min read

കൊച്ചി: തൈക്കൂടത്ത് മാമോദീസ ആഘോഷങ്ങൾക്കിടെ ഗുണ്ടകൾ ഏറ്റുമുട്ടിയ സംഭവത്തിൽ കേസെടുത്ത്‌ പൊലീസ്‌. ഭായി നസീർ, തമ്മനം ഫൈസൽ, ചോക്ലേറ്റ് ബിനു എന്നിവരുൾപ്പെടെ 10 പേർക്കെതിരെയാണ് കേസെടുത്തത്.


ഞായർ പകൽ ഒന്നിനാണ്‌ സംഭവം. സെന്റ് റാഫേൽസ് പള്ളിക്കുസമീപം ക്രിസ്തീയസംഘത്തിന്റെ ഹാളിനുമുന്നിൽ സുഹൃത്തിന്റെ കുഞ്ഞിന്റെ മാമോദീസച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ചോക്ലേറ്റ് ബിനുവും തമ്മനം ഫൈസലുമാണ്‌ ഏറ്റുമുട്ടിയത്. ലഹരി ഇടപാടിനെ ചൊല്ലിയുള്ള തർക്കമാണ് കാരണമെന്നാണ്‌ സൂചന. പൊലീസുകാരാണ് ഇരുവരേയും പിടിച്ചുമാറ്റിയത്. ഗുണ്ടാനേതാവ് ഓംപ്രകാശ് ആഡംബര ഹോട്ടലിൽ സിനിമാതാരങ്ങൾക്ക് ലഹരി എത്തിച്ചുകൊടുത്തെന്ന കേസിലെ പ്രതിയാണ് ചോക്ലേറ്റ് ബിനു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home