വാവര്‌ തീവ്രവാദി ആണെന്ന അഭിപ്രായമില്ല

സംസ്ഥാന സർക്കാരിൽ പൂർണ വിശ്വാസം : ജി സുകുമാരൻ നായർ

G Sukumaran Nair
വെബ് ഡെസ്ക്

Published on Sep 25, 2025, 02:26 AM | 2 min read


കോട്ടയം

ആഗോള അയ്യപ്പ സംഗമം നടന്നത് വിശ്വാസികൾക്ക് വേണ്ടിയാണെന്നും സംസ്ഥാന സർക്കാരിൽ പൂർണ വിശ്വാസമുണ്ടെന്നും എൻഎസ്‌എസ്‌ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ.


സർക്കാരിന് മാത്രമാണ് ശബരിമല വിഷയത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിയുക. ആര്‌ എന്തെല്ലാം തീരുമാനമെടുത്താലും അവസാന തീരുമാനം സർക്കാരിന്റേതാണ്‌. സർക്കാരിനെ ഞങ്ങൾ വിശ്വസിക്കുന്നു. സ്ത്രീ പ്രവേശം മാത്രമല്ല പല ആചാരങ്ങളും നിലനിർത്തി പോകണമെന്നതാണ്‌ എൻഎസ്എസിന്റെ ആവശ്യം. ബദൽ അയ്യപ്പ സംഗമത്തിൽ പ്രതിനിധിയെ അയക്കാത്തതിനെ കുറിച്ച്‌ ചോദിച്ചപ്പോൾ എത്രപേർ പങ്കെടുത്തു എന്നതിലല്ല കാര്യമെന്ന്‌ അദ്ദേഹം പറഞ്ഞു. ഒരു അയ്യപ്പ സംഗമം നടന്നത് പമ്പയിലും മറ്റൊന്ന് പന്തളത്തുമാണ്‌. ആ വ്യത്യാസം രണ്ട് സംഗമങ്ങൾക്കുമുണ്ട്.


വാവര് സ്വാമിക്ക് എതിരായ പരാമർശം ശരിയല്ല. വാവര് സ്വാമിയെ ഇന്നോ ഇന്നലെയോ അല്ല ശബരിമല ഉണ്ടായ കാലംമുതൽ ആദരിക്കുന്നുണ്ട്. എല്ലാ ഭക്തജനങ്ങളും ഒരുപോലെ ആദരിക്കുന്നുണ്ട്. എൻഎസ്എസിന് വാവര്‌ സ്വാമി തീവ്രവാദി ആണെന്ന അഭിപ്രായമില്ല. ഇത്തരം പരാമർശങ്ങൾ ശരിയല്ലെന്നും സുകുമാരൻ നായർ പറഞ്ഞു.


എൻഎസ്‌എസ്‌ 
നിലപാട്‌ സ്വാഗതാർഹം : വി എൻ വാസവൻ

ആഗോള അയ്യപ്പസംഗമത്തിന്റെ പശ്‌ചാത്തലത്തിൽ എൻഎസ്‌എസ്‌ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിന്‌ നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ സ്വാഗതാർഹമാണെന്ന്‌ മന്ത്രി വി എൻ വാസവൻ പറഞ്ഞു.


അയ്യപ്പസംഗമത്തെ രാഷ്‌ട്രീയമാക്കിയത്‌ ആര്‌ എന്നാണ്‌ അദ്ദേഹം ചൂ‍ണ്ടിക്കാട്ടിയത്‌. യുഡിഎഫിനും ബിജെപിക്കുമെതിരെ സൃഷ്ടിപരമായ വിമർശവും എൻഎസ്‌എസ്‌ ജനറൽ സെക്രട്ടറി ഉയർത്തി. അയ്യപ്പസംഗമത്തെ രാഷ്‌ട്രീയമാക്കിയത്‌ ബിജെപിയും യുഡിഎഫിന്റെ ചില നേതാക്കളുമാണ്‌. യുഡിഎഫിൽത്തന്നെ അയ്യപ്പസംഗമത്തിൽ പങ്കെടുക്കാൻ ആഗ്രഹിച്ചവരുണ്ടെന്നും മന്ത്രി പറഞ്ഞു.


എൻഎസ്എസ് വിലയിരുത്തൽ ശരി : വെള്ളാപ്പള്ളി നടേശൻ

സർക്കാരിനെ എൻഎസ്‌എസിന്‌ വിശ്വാസമാണെന്ന ജനറൽ സെക്രട്ടറി സുകുമാരൻനായരുടെ നിലപാട്‌ സ്വാഗതാർഹമാണെന്ന്‌ എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എൻഎസ്‌എസ്‌ നിലപാട്‌ തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന്‌ ഗുണംചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു. ​വിഷയാധിഷ്‌ഠിതമാണ്‌ എൻഎസ്‌എസ്‌ നിലപാട്‌. എൻഎസ്‌എസിന്റെ നിരവധി ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചിട്ടുണ്ട്‌. സർക്കാരിനെ നിരന്തരം എതിർക്കുന്ന നിലപാട്‌ എൻഎസ്‌എസ്‌ സ്വീകരിച്ചിട്ടില്ല.


​ഒന്നിലും കോൺഗ്രസിന്‌ വ്യക്തമായ നിലപാടില്ലെന്ന എൻഎസ്‌എസ്‌ വിലയിരുത്തൽ ശരിയാണ്‌. അത്‌ എസ്‌എൻഡിപി യോഗം നേരത്തെ പറഞ്ഞതാണ്‌. എന്നെ കാണാൻ ആരും പോകരുതെന്ന കെപിസിസി വിലക്ക്‌ ഇപ്പോഴും നിലനിൽക്കുകയാണ്‌. എന്നെ അകത്താക്കാൻ ശ്രമിച്ചവരാണ്‌ അവർ. അതുകൊണ്ട്‌ ആരും ഇങ്ങോട്ട്‌ വരരുതെന്നാണ്‌ ആഗ്രഹം– വെള്ളാപ്പള്ളി പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Home