ad
Deshabhimani

print edition ജി സുധാകരനെ നിലയ്‌ക്ക്‌ നിർത്തണമെന്ന് യുഡിഎഫ്‌ പ്രവർത്തകർ

G Sudhakaran Jubily

ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on Jul 27, 2026, 12:00 AM | 1 min read

ആലപ്പുഴ: ജി സുധാകരൻ എംഎൽഎ യുഡിഎഫിലും ഒറ്റപ്പെടുന്നു. പൊതുവേദികളികൾ നിരുത്തരാവാദ പ്രസ്‌താവനകൾ ആവർത്തിച്ചതോടെ എംഎൽഎയെ ഇനിയും കയറൂരിവിടരുതെന്ന്‌ ജില്ലാ കോൺഗ്രസ് നേതൃത്വവും ഘടകകക്ഷികളും ആവശ്യപ്പെട്ടു. ഞായറാഴ്‌ച ആലപ്പുഴയിൽ മന്ത്രി രമേശ്‌ ചെന്നിത്തലയെ വേദിയിലിരുത്തി ആലപ്പുഴയിൽ കോൺഗ്രസിനെതിരെ സംസാരിച്ചതിന്‌ പിന്നാലെയാണ് പരാതി ഉയർന്നത്.


മലപ്പുറത്തെ വോട്ടർമാരെക്കുറിച്ച് സുധാകരൻ നടത്തിയ പ്രസ്‌താവനയിൽ മുസ്ലിം ലീഗിനും അതൃപ്തിയുണ്ട്‌. നഗരസഭയിൽ തനിക്കെതിരെ പ്രതിഷേധ സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും ആ വിവരം കൈമാറുന്നതിൽ പൊലീസ് വീഴ്‌ചവരുത്തിയെന്ന് സുധാകരൻ രമേശ് ചെന്നിത്തല വേദിയിലിരിക്കെ പറഞ്ഞു. നഗരസഭാധ്യക്ഷയും കൗൺസിലർമാരും പ്രതിഷേധമുണ്ടാകുമെന്ന വിവരം അറിഞ്ഞിട്ടും ഒളിച്ചുവച്ചതായും സുധാകരൻ ആരോപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home