ad
Deshabhimani

'അധികം വേണ്ട'; മാധ്യമ പ്രവർത്തകനെ തേർഡ് റേറ്റ് എന്ന് ആക്ഷേപിച്ച് ജി സുധാകരന്റെ ഭാര്യ

G Sudhakaran Jubily

മാധ്യമ പ്രവർത്തകനെ വിരൽചൂണ്ടി ഭീഷണിപ്പെടുത്തുന്ന ജൂബിലി, ജി സുധാകരൻ സമീപം

വെബ് ഡെസ്ക്

Published on May 07, 2026, 12:10 PM | 1 min read

അമ്പലപ്പുഴ: ചോദ്യം ഉന്നയിച്ച മാധ്യമ പ്രവർത്തകനെ ആക്ഷേപിച്ച് അമ്പലപ്പുഴയിലെ നിയുക്ത എംഎൽഎ ജി സുധാകരനും ഭാര്യയും. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു അധിക്ഷേപം. ചോദ്യം പൂർത്തിയാക്കാനോ കേൾക്കാനോ ഇരുവരും തയ്യാറായില്ല.


മാധ്യമപ്രവർത്തകൻ യു പ്രതിഭയുടെ പേര് പറഞ്ഞ ഉടനെ അനാവശ്യമായ കാര്യങ്ങൾ തന്നോട് ചോദിക്കണ്ട എന്ന് സുധാകരൻ പറഞ്ഞു. അച്ചാരം വാങ്ങിയിട്ടാണ് ചോദ്യം ചോദിക്കുന്നതെന്നും, കയ്യിൽ മൈക്ക് ഉണ്ടെന്ന് വെച്ച് അധികം വിളയണ്ടെന്നും ആക്ഷേപിച്ചു. ഇതിനിടയിലാണ് സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കടന്നുവന്നത്.


മാധ്യമ പ്രവർത്തകന്റെ പേര് വിളിച്ച് അധികം വേണ്ട എന്ന് വിരൽചൂണ്ടി ജൂബിലി ഭീഷണിപ്പെടുത്തി. ചോദ്യം ചോദിക്കുക എന്നത് തന്റെ ജോലിയാണെന്ന് മാധ്യമ പ്രവർത്തകൻ മറുപടി നൽകിയപ്പോൾ തേർഡ് റേറ്റ് എന്ന് ഭാര്യ അധിക്ഷേപിച്ചു. പിന്നിൽനിന്ന് പറയാതെ മൈക്കിന് മുന്നിൽവന്ന് പറയുമോ എന്ന് ചോദിച്ചപ്പോൾ അതിന് തയ്യാറായുമില്ല. ഇത് തന്റെ വീടാണെന്നും വേണമെങ്കിൽ നിങ്ങൾക്ക് ഇറങ്ങിപ്പോകാമെന്നുമായിരുന്നു സുധാകരന്റെ മറുപടി. മാധ്യമ പ്രവർത്തകൻ തേർഡ് റേറ്റിലും താഴെയാണെന്ന് സുധാകരനും അധിക്ഷേപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home