ad
Deshabhimani

ആറന്മുള വള്ളംകളിയിൽ വന്ദേമാതരം മുഴുവൻ ആലപിച്ചു; ആഘോഷങ്ങളിലും കീഴടങ്ങി സർക്കാർ

Aranmula Uthrattathi Vallamkali 2026

ആറന്മുള ഉത്രട്ടാതി ജലോത്സവത്തിന്റെ ഉദ്ഘാടനത്തിൽനിന്ന്

വെബ് ഡെസ്ക്

Published on Aug 30, 2026, 02:27 PM | 1 min read

കോഴഞ്ചേരി: ബഹുസ്വരതയ്ക്ക് ചേരാത്ത, വന്ദേമാതരത്തിന്റെ പൂർണരൂപം ആറന്മുള ഉത്രട്ടാതി ജലോത്സവത്തിലും ആലപിച്ചു. ഉപരാഷ്ട്രപതിയുടെ ഓഫീസിൽനിന്നുള്ള നിർദേശം എന്ന പേരിലാണ് യുഡിഎഫ് സർക്കാർ സംഘപരിവാർ പ്രീണനം ആവർത്തിച്ച് പ്രകടിപ്പിച്ചത്. ജലോത്സവത്തിന്റെ ഉദ്ഘാടനത്തിന് മുൻപാണ് ​ഗാനം ആലപിച്ചത്.


ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ, ​ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ, സംസ്ഥാനമന്ത്രിമാരായ രമേശ് ചെന്നിത്തല, മോൻസ് ജോസഫ് തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു. വന്ദേമാതരം മുഴുവൻ ആലപിക്കുന്നതിൽ ഒരു എതിർപ്പ് പോലും പ്രകടിപ്പിക്കാതെയാണ് യുഡിഎഫ് നേതാക്കൾ ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ട ഏറ്റുപിടിച്ചത്.


യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് മുതൽ വിവിധ ഔദ്യോ​ഗിക പരിപാടികളിൽ വന്ദേമാതരം മുഴുവനായി ആലപിക്കുന്നുണ്ട്. കേന്ദ്രനിർദേശം എന്ന ഒഴുക്കൻമട്ടിലുള്ള മറുപടി പറഞ്ഞാണ് ഹിന്ദുത്വ അജണ്ട സർക്കാർ നടപ്പാക്കുന്നത്. ഓണം വാരാഘോഷത്തിന്റെ സമാപനചടങ്ങിലും വന്ദേമാതരം പൂർണരൂപം ആലപിക്കാൻ നീക്കമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home