നേപ്പാളിലെ പ്രളയത്തിൽ 1,643 കുട്ടികളുടെ ജീവൻ രക്ഷിച്ച് ഹെഡ്‌മാസ്റ്റർ; സ്കൂൾ കെട്ടിടം ഒലിച്ചു പോയി

പ്രളയത്തിന് മുൻപ് സ്കൂൾ കെട്ടിടം (ഇടത്) പ്രളയത്തിന് ശേഷം (വലത്)| Photo;Screengrab
നുവാകോട്ട് : നേപ്പാളിൽ ആഞ്ഞടിച്ച അതിതീവ്രമായ പ്രളയത്തിൽ നിന്നും 1,643 വിദ്യാർഥികളെ അത്ഭുതകരമായി രക്ഷപ്പെടുത്തി ഹെഡ്‌മാസ്റ്റർ. തൃശൂലി നദീതീരത്ത് സ്ഥിതി ചെയ്തിരുന്ന ത്രിഭുവൻ തൃശൂലി ഹയർ സെക്കൻഡറി സ്‌കൂൾ പ്രളയജലത്തിൽ പൂർണ്ണമായും ഒലിച്ചുപോയെങ്കിലും, ഹെഡ്‌മാസ്റ്റർ രാജേന്ദ്ര ദവാദിയുടെ സമയോചിതമായ ഇടപടൽ മൂലം ഒരു കുട്ടിക്കും ജീവഹാനി സംഭവിച്ചില്ല.
ക്ലാസുകൾ ആരംഭിക്കുന്ന സമയത്താണ് തൃശൂലി നദിയിൽ പെട്ടെന്ന് പ്രളയമുണ്ടാകുന്നത്. അപകടം തിരിച്ചറിഞ്ഞ ഉടൻ തന്നെ ഹെഡ്‌മാസ്റ്റർ രാജേന്ദ്ര ദവാദി സ്‌കൂൾ ബെൽ മുഴക്കുകയും, കുട്ടികളെയും അധ്യാപകരെയും സുരക്ഷിതമായ ഉയർന്ന പ്രദേശത്തേക്ക് മാറ്റുകയുമായിരുന്നു.
കുട്ടികളുമായി സ്‌കൂളിലേക്ക് വരികയായിരുന്ന ബസുകളുടെ ഡ്രൈവർമാരെ തത്സമയം ഫോണിൽ വിളിച്ച് ബസുകൾ തിരിച്ചയക്കാനും നിർദ്ദേശം നൽകി. നിമിഷങ്ങൾക്കുള്ളിൽ മൂന്നു നിലകളുള്ള സ്‌കൂൾ കെട്ടിടവും സമീപത്തെ പാലങ്ങളും പൂർണ്ണമായി നശിച്ചെങ്കിലും, സമയോചിതമായ ഇടപെടലിലൂടെ 1,643 വിദ്യാർഥികളുടെ ജീവനാണ് ഇദ്ദേഹം രക്ഷിച്ചത്.









0 comments