print edition ജീവനക്കാരുടെ ജീവനെടുക്കുന്ന സ്ഥലംമാറ്റങ്ങൾ; ജീവനക്കാരുടെ സെക്രട്ടറിയറ്റ് മാർച്ച് ഇന്ന്

തിരുവനന്തപുരം: ജീവനക്കാരുടെ ജീവനെടുക്കുന്ന സ്ഥലംമാറ്റങ്ങൾ അവസാനിപ്പിക്കണമെന്നും ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എഫ്എസ്ഇടിഒയുടെ നേതൃത്വത്തിൽ ജീവനക്കാർ വ്യാഴാഴ്‌ച സെക്രട്ടറിയറ്റ് മാർച്ച് നടത്തും. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മറ്റു ജില്ലകളിൽ കലക്‌ടറേറ്റ് മാർച്ച് നടത്തും.
സ്ഥലംമാറ്റത്തിൽ അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കാൻ 2017 ഫെബ്രുവരിയിൽ എൽഡിഎഫ് സർക്കാർ പൊതുമാനദണ്ഡം നിശ്ചയിച്ച് ഉത്തരവിറക്കി. ഇത് അട്ടിമറിച്ചാണ് പ്രത്യേക പരിഗണന അർഹിക്കുന്നവരെപ്പോലും സ്ഥലം മാറ്റുന്നത്. മനുഷ്യത്വരഹിത സ്ഥലംമാറ്റങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ആ നടപടിക്ക് പ്രോത്സാഹനം നൽകുകയാണ്.
കാസർകോട് കലക്‌ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലത സ്ഥലംമാറ്റവും മാനസിക പീഡനവുംമൂലം ജീവനൊടുക്കി. കുഴഞ്ഞുവീണ് മരിച്ച ആർ ദീപലേഖയും സ്ഥലമാറ്റത്തിന്റെ ഇരയാണ്. കണ്ണൂർ മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗം ഡോക്‌ടർ രാധാമണി എൻജിഒ അസോസിയേഷൻ നേതാക്കളുടെ ഭീഷണിയെ തുടർന്ന് ഹൃദയാഘാതംവന്ന് സിസിയുവിലാണ്.
മാർച്ചിൽ ജീവനക്കാരും അധ്യാപകരും പങ്കെടുക്കണമെന്ന് എഫ്എസ്ഇടിഒ സംസ്ഥാന പ്രസിഡന്റ് ടി കെ എ ഷാഫിയും ജനറൽ സെക്രട്ടറി എം വി ശശിധരനും അഭ്യർഥിച്ചു.










0 comments