Deshabhimani

അന്നും ഇന്നും; മുഖ്യമന്ത്രിയുടെ നിലപാട് മാറ്റത്തെ ട്രോളി ജെമിനിയും ചാറ്റ്ജിപിടിയും വരെ

V D Satheesan
വെബ് ഡെസ്ക്

Published on Nov 14, 2026, 05:53 PM | 1 min read

തിരുവനന്തപുരം : പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ ഒരു നിലപാടും അധികാരത്തിലെത്തുമ്പോൾ മറ്റൊരു നിലപാടും. അവസരത്തിനൊത്ത് നിലപാടുകൾ മാറ്റുന്ന മുഖ്യമന്ത്രി വി ഡി സതീശനെ ട്രോളി ജെമിനിയും ചാറ്റ്ജിപിടിയും വരെ.


എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിന്റെ സമരത്തിൽ കൈക്കൊണ്ട നിലപാട് മാറ്റവും ഇരട്ടത്താപ്പുമാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ ചർച്ച. നിലവിൽ പ്രതിപക്ഷ നേതാവായിരുന്നെങ്കിൽ സെക്രട്ടറിയറ്റിന് മുന്നിൽ നടക്കുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സമരത്തിൽ വി ഡി സതീശൻ എന്ത് നിലപാട് സ്വീകരിക്കുമെന്ന ചോദ്യത്തിന്, ഉദ്യോ​ഗാർഥികൾക്കൊപ്പം നിന്ന് സർക്കാരിനെതിരെ ആഞ്ഞടിക്കുമെന്നാണ് എഐ ചാറ്റ്ബോട്ടുകളുടെ ഉത്തരം.


പ്രതിപക്ഷ നേതാവായിരുന്നെങ്കിൽ സതീശൻ ഈ സമരത്തെ ശക്തമായി പിന്തുണച്ചുകൊണ്ട് ഉദ്യോ​ഗാർഥികൾക്ക് വാ​ഗ്ദാനങ്ങളുമായി എത്തിയേനെ. സമരപ്പന്തലിൽ നേരിട്ട് എത്തുകയും സമരനേതാവ് എസ് വളർമതിയെ കാണുകയും ചെയ്യുമായിരുന്നു. മാത്രമല്ല, അധ്യാപക-വിദ്യാർത്ഥി അനുപാതം 1:30 എന്നത് 1:25 ആയി കുറയ്ക്കുകയെന്നതുൾപ്പെടെയുള്ള അവരുടെ ആവശ്യങ്ങൾ ന്യായമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യും. യുഡിഎഫ് അധികാരത്തിൽ വന്നാൽ പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പുനൽകാനും വി ഡി സതീശൻ മടിക്കുമായിരുന്നില്ലെന്നാണ് ഉത്തരം.


നിയമസഭയിൽ വിഷയം ഉന്നയിച്ച് സർക്കാരിന്റെ നടപടികളെ ചോദ്യം ചെയ്ത് നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുമായിരുന്നു. സമരപ്പന്തൽ പൊളിച്ചുമാറ്റുകയും വളർമതിയെ ബലംപ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്ത പോലീസ് നടപടിയെ സതീശൻ കടുത്ത ഭാഷയിൽ വിമർശിച്ചേനെ. സർക്കാരിന്റേത് ഫാസിസ്റ്റ് സമീപനമാണെന്നും സമാധാനപരമായ സമരങ്ങളെ ഇരുമ്പുനീണ്ടു കൊണ്ട് അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുമായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home