ad
Deshabhimani

കെഎസ്ആർടിസി സൗജന്യ യാത്ര; തൃശ്ശൂരിൽ അടിയന്തര യോഗവുമായി സ്വകാര്യ ബസ് ഉടമകൾ

Private bus.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 16, 2026, 11:57 AM | 2 min read

തൃശൂർ: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കായി സർക്കാർ നടപ്പിലാക്കിയ സൗജന്യ യാത്രാ പദ്ധതി സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നുവെന്ന് തൃശ്ശൂരിലെ ബസ് ഉടമകൾ. പദ്ധതി ഉദ്ഘാടനം ചെയ്തതിന് തൊട്ടുപിന്നാലെ വരുമാനത്തിൽ വൻ ഇടിവ് രേഖപ്പെടുത്തിയതോടെ, തൃശ്ശൂരിൽ സ്വകാര്യ ബസ് ഉടമകൾ അടിയന്തര അവലോകന യോഗം ചേർന്നു.


വരും ദിവസങ്ങളിൽ നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്ത ബസ് ഉടമകൾ, വെള്ളിയാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്


ഇന്നലെ ഒൻപത് മണിക്കാണ് മുഖ്യമന്ത്രി സൗജന്യയാത്ര പദ്ധതി ഉത്‌ഘാടനം ചെയ്തത്. രാവിലെ ഒൻപത് മണിക്ക് ശേഷം കെഎസ്ആർടിസി സർവീസ് നടത്തുന്ന റൂട്ടുകളിൽ ഞങളുടെ സ്വകാര്യ ബസുകളിലെ സ്ത്രീയാത്രക്കാർ ഭൂരിഭാഗവും കെഎസ്ആർടിസി ബസിലേക്ക് കൂടുമാറി.


അതുകൊണ്ട് ഞങ്ങളുടെ ബസുകൾക്ക് ഇന്നലെ സർവീസ് പൂർത്തിയാക്കുമ്പോൾ പമ്പിലെ ഡീസലിന്റെ കാശ് കൊടുക്കാനോ തൊഴിലാളികൾക്ക് വേതനം കൊടുക്കാനോ തികഞ്ഞില്ലന്ന് സ്വകാര്യ ബസ് ഉടമകൾ മാധ്യമങ്ങളോട് വ്യക്തമാക്കി


ഇത് ഞങൾ മുൻകൂട്ടി കണ്ടതാണ്.തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും ഞങൾ ഇക്കാര്യം ബോധ്യപ്പെടുത്തി.അന്ന് മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും ഞങ്ങളോട് പറഞ്ഞത്, ഇങ്ങനെ സൗജന്യ യാത്ര നടപ്പിലാക്കുമ്പോൾ പൊതുഗതാഗത മേഖലയിലെ സ്വകാര്യ ബസ് വ്യവസായം കൂടെ സംരക്ഷിച്ചുകൊണ്ട് മാത്രമേ ഞങൾ ഇത് നടപ്പിലാക്കൂ എന്നാണ്. അങ്ങനെയൊരു ഒരു ഉറപ്പും ഞങ്ങൾക്ക് നൽകിയിരുന്നു.


വളരെ ഖേദകരമെന്ന് പറയട്ടെ ഞങ്ങളോട് ഔദ്യോഗികമായ ഒരു ചർച്ചയും നടത്താതെ ഏകപക്ഷീയമായിട്ടാണ് സർക്കാർ ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ഞങളുടെ ബസുകൾ ഈ രീതിയിൽ പോവുകയാണെങ്കിൽ സ്ത്രീയാത്രക്കാരെല്ലാം കെഎസ്ആർടിസിയിലേക്ക് മാറും.


ഞങ്ങൾക്ക് ഡീസൽ അടിക്കാൻ പോലും കഴിയിയാത്ത അവസ്ഥവരും. അതുകൊണ്ട് ഒരു സമര പ്രഖ്യാപനം ഇല്ലാതെ തന്നെ ഞങളുടെ ബസുകൾ ഈ മുപ്പതാം തീയതിയോടുകൂടി നിരത്തി ഒഴിയാനാണ് സാധ്യത.


മുപ്പതാം തീയതി എന്ന് പറയാൻ കാരണം അന്ന് വരെയുള്ള റോഡ് ടാക്സ് ,ഇൻഷുറൻസ്,ക്ഷേമനിധി ഒക്കെ ഞങൾ അടച്ചിട്ടുണ്ട്.അതിനാൽ ഈ മുപ്പതാം തീയതിക്ക് ശേഷം ഞങളുടെ പല ബസ് ഉടമകളും, ഏകദേശം ഒരു 75 ശതമാനം ബസുകളും ഞങളുടെ ഒരു ആഹ്വാനം ഇല്ലാതെ തന്നെ സർവീസ് നിർത്തിവെക്കാനാണ് സാധ്യത. സ്വകാര്യ ബസ് ഉടമകൾ മുന്നറിയിപ്പ് നൽകി



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home