ad
Deshabhimani

print edition സ്‌ത്രീകളുടെ സ‍ൗജന്യയാത്ര; സ്വകാര്യബസുകളെ ബാധിച്ചെന്ന്‌ മന്ത്രി

cp john
avatar
സ്വന്തം ലേഖകൻ

Published on Jul 01, 2026, 12:01 AM | 1 min read

തിരുവനന്തപുരം : കെഎസ്‌ആർടിസി ബസുകളിൽ സ്‌ത്രീകൾക്ക്‌ സ‍ൗജന്യയാത്ര നൽകിയതിലൂടെ സ്വകാര്യബസുടമകൾക്കുണ്ടായ നഷ്‌ടത്തെ നിസ്സാരവൽക്കരിച്ച്‌ മന്ത്രി സി പി ജോൺ. പരിശോധനയും പഠനവുമില്ലാതെ സ‍ൗജന്യയാത്ര നടപ്പാക്കിയതിലൂടെ സ്വകാര്യബസ്‌ മേഖല തകർച്ചയിലായതിനെക്കുറിച്ച്‌ സജി ചെറിയാൻ എംഎൽഎ ഉന്നയിച്ച ചോദ്യത്തിന്‌ നിയമസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി. ‘സ്വകാര്യബസ്‌ ഇല്ലാത്തിടത്ത്‌ കുഴപ്പമില്ല, ഉള്ളിടത്താണ്‌ കുഴപ്പം' എന്ന മട്ടിലായിരുന്നു മറുപടി.


‘നെയ്യാറ്റിൻകര താലൂക്കിൽ സ്വകാര്യ ബസുകൾ അധികമില്ലാത്തതിനാൽ സ്‌ത്രീകളുടെ സ‍ൗജന്യയാത്ര അവിടെ കാര്യമായി ബാധിച്ചിട്ടില്ല. മലപ്പുറത്ത്‌ കെഎസ്‌ആർടിസി ബസ്‌ കുറവായതിനാൽ സ്വകാര്യബസുകളെ ബാധിച്ചു. രണ്ടുപേരും ഒരുമിച്ചോടുന്ന ഇടങ്ങളിൽ സ്‌ത്രീകൾ കെഎസ്‌ആർടിസിയെ ആശ്രയിക്കുന്നതിനാൽ സ്വകാര്യബസുകൾക്ക്‌ ദിവസം 1500 മുതൽ 2500 രൂപവരെ കുറവ്‌ സംഭവിച്ചു’– എന്നായിരുന്നു മറുപടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home